test del 3
മണ്ണിലെ സൂക്ഷ്മജീവികൾ ചൂടിൽ നശിക്കുന്നതായി വിദഗ്ധർ; കൃഷിക്ക് വെല്ലുവിളി

തിരുവനന്തപുരം ∙ താപനില റെക്കോർഡുകൾ ഭേദിച്ചുയരുമ്പോൾ, മണ്ണ് ഗുണനിലവാരം കുറഞ്ഞു ഗുരുതരമായ നിലയിലേക്ക്. മണ്ണിന്റെ സ്വാഭാവിക ജൈവഘടനയെ തകർക്കുന്ന മാറ്റങ്ങളാണ് കാണുന്നത്. ചൂടിൽ വെന്തുരുകി മണ്ണിലെ ജൈവാംശം ഇല്ലാതാവുകയാണ്. ഇതോടെ വളം നൽകിയാൽ പോലും ആഗിരണം ചെയ്യാനാകാത്ത വിധം മണ്ണ് ‘മൃതമായി’ മാറുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. മണ്ണിന്റെ ഫലഭൂയിഷ്ഠത നിശ്ചയിക്കുന്നത് കോടിക്കണക്കിന് വരുന്ന ബാക്ടീരിയകളും കുമിളും മണ്ണിരയുമാണ്. താപനില 35 ഡിഗ്രി സെൽഷ്യസ് പിന്നിട്ടതോടെ ഇവ കൂട്ടത്തോടെ നശിക്കുകയാണ്. ഇതുവഴി ജൈവ അവശിഷ്ടങ്ങളെ വിഘടിപ്പിച്ചു വളമാക്കി മാറ്റുന്ന സ്വാഭാവിക പ്രക്രിയ തടസ്സപ്പെടുകയാണ്. മണ്ണിനെ സംരക്ഷിക്കാം ∙ കരിയിലയോ വൈക്കോലോ ഉപയോഗിച്ച് മണ്ണിലേക്ക് നേരിട്ട് വെയിൽ ഏൽക്കാത്ത വിധം കൃഷിയിടം മൂടിയിടാം. ∙ ഏക വിള കൃഷിക്ക് പകരം ഇടയ്ക്ക് മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് മണ്ണിന്റെ താപനില നിയന്ത്രിക്കും. ∙ ചാണകം, കംപോസ്റ്റ് എന്നിവ ഉപയോഗിക്കുന്നതു മണ്ണിന്റെ ജലസംഭരണ ശേഷി നിലനിർത്തും.
Source link


