test del 4 copy of del 3
ഭീം യുപിഐ ഇടപാടിന് ഇനി ഫിംഗർപ്രിന്റ് മതി

ഭീം ആപ് വഴി യുപിഐ ഇടപാട് നടത്താൻ പിൻ നമ്പറിനു പകരം ഇനി നിങ്ങളുടെ ഫിംഗർപ്രിന്റ് മതി. ബയോമെട്രിക് രീതിയിലൂടെ അതിവേഗം പണമിടപാട് നടത്താൻ കഴിയുന്ന സംവിധാനം നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ (എൻപിസിഐ) കഴിഞ്ഞവർഷം അവതരിപ്പിച്ചെങ്കിലും ഇപ്പോഴാണ് ലഭ്യമായിത്തുടങ്ങിയത്.എങ്ങനെ? ∙ ഭീം ആപ്പിന്റെ ഹോം പേജിൽ ‘Action needed’ എന്നതിനു താഴെ ‘Introducing biometric’ കാണാം. ∙ ആക്ടിവേറ്റ് ബട്ടണിൽ ടാപ് ചെയ്ത ശേഷം ബാങ്ക് തിരഞ്ഞെടുക്കുക. എനേബിൾ ബയോമെട്രിക് എന്ന ഡയലോഗ് ബോക്സിലെ ‘Go to settings’ തിരഞ്ഞെടുക്കുക. ∙ ‘I agree’ നൽകി, നിങ്ങളുടെ ഫോണിലെ ഫിംഗർപ്രിന്റ് സെൻസറിൽ വിരൽവയ്ക്കുക. നിർദേശമനുസരിച്ച് വിരലനക്കുക. സ്കാനിങ് പൂർത്തിയായശേഷം ആവശ്യമെങ്കിൽ മറ്റൊരു വിരലും റജിസ്റ്റർ ചെയ്യാം. പൂർത്തിയായാൽ ‘done’ നൽകാം. നിലവിൽ ഫിംഗർപ്രിന്റ് ഫോണിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഈ നടപടി ആവശ്യമായി വരില്ല. ∙ വീണ്ടും ഹോം പേജിലെ ബയോമെട്രിക് ഓപ്ഷൻ തുറക്കുക. ‘എനേബിൾ നൗ’ നൽകുന്നതോടെ പിൻ നൽകാം. തുടർന്ന് വീണ്ടും നിങ്ങളുടെ വിരൽ സെൻസറിൽ വയ്ക്കുക. അതോടെ ബയോമെട്രിക് ആക്ടീവ് ആയി. ∙ ഇനി ആർക്കെങ്കിലും പണമയയ്ക്കാൻ ശ്രമിക്കുമ്പോൾ താഴെ രണ്ട് ഓപ്ഷനുകൾ കാണാം. ഇടതുവശത്ത്, പിൻ ഉപയോഗിക്കുന്നതും വലതുവശത്തുള്ളതു ഫിംഗർപ്രിന്റ് ഓപ്ഷനുമാണ്. വലതുവശത്തെ ഓപ്ഷൻ ടാപ് ചെയ്ത ശേഷം വിരൽ സെൻസറിൽ വയ്ക്കുന്നതോടെ പേയ്മെന്റ് പൂർത്തിയാകും.
Source link


