CINEMA
ബ്രഹ്മാസ്ത്ര – 2, നവംബറിൽ ആരംഭിക്കും

രൺബീർ കപൂർ, അമിതാഭ് ബച്ചൻ, ആലിയഭട്ട് എന്നിവരെ പ്രധാന കഥാപാത്രമാക്കി അയൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബ്രഹ്മാസ്ത്രയുടെ രണ്ടാം ഭാഗം നവംബറിൽ ചിത്രീകരണം ആരംഭിക്കും. മൂന്നു ഭാഗങ്ങളായാണ് ബ്രഹ്മാസ്ത്ര ഒരുങ്ങുന്നത്. ബ്ളോക് ബസ്റ്ററായ ബ്രഹ്മാസ്ത്രയിൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും രണ്ടാം ഭാഗത്തിൽ ഉണ്ടാകും എന്നാണ് വിവരം.ബ്രഹ്മാസ്ത്ര ഭാഗം ഒന്ന് : ശിവ എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്. ഷാരൂഖ് ഖാൻ , ദീപിക പദുകോൺ എന്നിവർ അതിഥി വേഷത്തിൽ എത്തി.നാഗാർജ്ജുന, മൗനി റോയ്, ഡിംപിൾ കപാഡിയ തുടങ്ങി നീണ്ട താരനിരയുണ്ടായിരുന്നു.
Source link


