CINEMA
‘ഫേസ് യോഗ ക്ലാസുകൾ തട്ടിപ്പ്’; കുരയ്ക്കുന്നവർ കുരയ്ക്കട്ടെയെന്ന് പാർവതി കൃഷ്ണ

നടിയും അവതാരകയുമായ പാർവതി കൃഷ്ണ ഈ അടുത്തകാലത്തായി ഫേസ് യോഗ ക്ലാസുകളിൽ സജീവമാണ്. നിരവധി പേരാണ് താരത്തിന്റെ ശിഷ്യണത്തിൽ ഫേസ് യോഗ ക്ലാസുകൾ അഭ്യസിക്കുന്നത്. യോഗാക്ലാസുകളുടെ വീഡിയോയും മറ്റും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ, താരത്തിന്റെ ഫേസ് യോഗ വീഡിയോകൾ തട്ടിപ്പാണെന്നാണ് ഒരു വിഭാഗം ആളുകളുടെ വിമർശനം. ഫേസ് യോഗയെന്നത് അശാസ്ത്രീയമാണെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴിതാ അത്തരം വിമർശകർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാർവതി. നായ്ക്കൾ കുരയ്ക്കുന്നതിന്റെ ചിത്രമാണ് ഇൻസ്റ്റഗ്രാം പോസ്റ്റായി പങ്കുവച്ചത്. ‘കുരയ്ക്കുന്നവർ കുരയ്ക്കട്ടെയെന്ന മറുപടിയാണ് താരം വിമർശകർക്ക് നൽകിയത്. ഫേസ് യോഗ ശാസ്ത്രീയമാണെന്ന് പറഞ്ഞ് ആളുകളെ ആകർഷിക്കുന്ന പാർവതി സത്യത്തിൽ വ്യാജ സയൻസാണ് പ്രചരിപ്പിക്കുന്നതെന്ന് വിമർശകർ പറയുന്നു. ഫേസ് യോഗയിലൂടെ മുഖത്തിന്റെ ആകൃതി മാറ്റിയെടുക്കാമെന്നും മുഖത്തെ പേശികളുടെ ചലനത്തിലൂടെ ജോ ലൈൻ അഥവാ താടിയെല്ല് വ്യക്തമാക്കിയെടുക്കാനാകുമെന്നുമാണ് പാർവതി തന്റെ വീഡിയോകളിലൂടെ അവകാശപ്പെടുന്നത്.
Source link


