test del 5 copy of del 3

‘പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ചപ്പോൾ അനക്കം, ഇപ്പോഴും വെടിക്കെട്ട് കണ്ടാൽ ഓടിമാറും’: പുറ്റിങ്ങലിന്റെ ഞെട്ടൽ മാറാതെ കണ്ണൻ


തിരുവനന്തപുരം ∙ ‘‘45 ശതമാനം പൊള്ളലേറ്റിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോള്‍ മരിച്ചെന്നു വിധിയെഴുതി പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന ഹാളിലേക്കു കൊണ്ടുപോയി. അവിടെവച്ച് ആരോ എന്റെ കൈ അനങ്ങുന്നതും കൈയില്‍നിന്നു ചോര വരുന്നതും കണ്ടു. പെട്ടെന്ന് ഐസിയുവിലേക്കു മാറ്റുകയായിരുന്നു’’ – 110 പേര്‍ മരിച്ച പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍നിന്നു അദ്ഭുതകരമായി രക്ഷപ്പെട്ട കണ്ണന്‍ തൃശൂരിലെ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടുക്കുന്ന ഓര്‍മകള്‍ പങ്കുവച്ചത്. ‘‘ഞാന്‍ അന്ന് വെടിക്കെട്ട് നിര്‍മാണ തൊഴിലാളി ആയിരുന്നു. വെളുപ്പിനു മൂന്നരയ്ക്ക് അമിട്ടും കൊണ്ടു പോകുമ്പോഴാണ് കമ്പപ്പുരയിലേക്ക് തീപ്പൊരി വീണ് പൊട്ടിത്തെറി ഉണ്ടാകുന്നത്. ഇപ്പോഴും കേസില്‍ പ്രതിയാണ്. പൊട്ടിത്തെറിച്ചതിനു ശേഷം എന്താണ് ഉണ്ടായതെന്ന് ഓര്‍മയില്ല. അഞ്ചു ദിവസം കഴിഞ്ഞാണ് ബോധം തെളിഞ്ഞത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോള്‍ മരിച്ചുവെന്നാണ് പറഞ്ഞത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി ഹാളില്‍ എത്തിച്ചപ്പോഴാണ് കൈ അനങ്ങുന്നത് ആരോ കണ്ടത്. കൈയില്‍നിന്ന് ചോര ഒഴുകുന്നുണ്ടായിരുന്നു. ഉടന്‍ എന്നെ ഐസിയുവിലേക്കു മാറ്റി. 45 ശതമാനം പൊള്ളലേറ്റിരുന്നു. 100 കഷ്ണം കല്ലുകളാണ് ശരീരത്തില്‍നിന്ന് എടുത്തത്. പത്തു വര്‍ഷമായിട്ടും ചെരിപ്പ് ഇടാന്‍ പറ്റില്ല. 


Source link

Back to top button