test del 5 copy of del 3

പന്തീരാങ്കാവിൽ വീടിന്റെ വാതിൽ തകർത്ത് വൻ കവർച്ച: 10 പവനും ഡയമണ്ട് കമ്മലുകളും പണവും മോഷ്ടിച്ചു


പന്തീരാങ്കാവ്∙ പെരുമണ്ണ പെരുമൺ പുറയിൽ വാടക വീടിന്റെ വാതിൽ തകർത്ത് വൻ കവർച്ച. കോട്ടായി താഴം പുവ്വാട്ടു പറമ്പ് റോഡിലെ ഇന്ദ്രപ്രസ്ഥം വീട്ടിലാണ് ദിവ്യയുടെ 10 പവൻ വരുന്ന ആഭരണങ്ങളും 2 ഡയമണ്ട് കമ്മലും മുപ്പതിനായിരത്തോളം രൂപയും മോഷണം പോയത്. മുകൾ നിലയിലെ വാതിൽ തകർത്ത നിലയിലാണ് . കോഴിക്കോട് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറായ ദിവ്യയും കുടുംബവുമാണ് വീടിന്റെ മുകൾ നിലയിൽ വാടകക്ക് താമസിക്കുന്നത്. ഏപ്രിൽ 22 ന് വീട് പൂട്ടി സ്വദേശമായ തൃശൂരേക്ക് പോയി.വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധനക്കെത്തി. വീട്ടുടമയായ റിട്ട: അധ്യാപിക ഭാമിനി വീടിന്റെ താഴെ നിലയിലാണ് താമസിക്കുന്നത്. ഈ മാസം 16 മുതൽ ഇവരും വീട്ടിൽ ഇല്ലായിരുന്നു.


Source link

Back to top button