LATEST

നാലുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിനി പിടിയിൽ


തൃശൂർ: ഒഡീഷ സ്വദേശിനിയിൽ നിന്ന് നാലു കിലോയോളം തൂക്കം വരുന്ന കഞ്ചാവ് ഡാൻസാഫ് സംഘം പിടികൂടി. കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടോടെയാണ് രേണു ബാല ബഹറ (45) എന്ന വനിതയുടെ കൈവശമുള്ള രണ്ട് ബാഗുകളിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. തൃശൂരിൽ നിന്നും സ്വകാര്യ ബസിൽ വന്നിറങ്ങിയതായിരുന്നു ഇവർ. ഒഡീഷയിൽ നിന്നും കച്ചവടം ചെയ്തു വരുന്ന സ്ത്രീയാണെന്നും വടക്കെക്കാട് സ്റ്റേഷൻ പരിധിയിലെ പരൂരിൽ വാടകയ്ക്ക് താമസിക്കുന്നയാളാണെന്നും വ്യക്തമായി. സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ.ദേശ്മുഖിന്റെ കീഴിലെ എസ്.ഐമാരായ വിജിത്ത്, രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Source link

Related Articles

Back to top button