LATEST

മെത്തഫിറ്റമിൻ പിടികൂടി


വാളയാർ: വാളയാറിൽ മെത്താഫെറ്റമിനുമായി യുവാക്കൾ പിടിയിൽ. ഇൻസ്‌പെക്ടർ ജിത്തു കിരണിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെ കോയമ്പത്തൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രാക്കാരായ തിരുവനന്തപുരം പാങ്ങപ്പാറ പുതുവൽ പുത്തൻവീട്ടിൽ ബിജിത്ത് (19), തിരുവനന്തപുരം തിരുമല ദേശത്ത് വലിയ വിള വീട്ടിൽ ഷാജി (40) എന്നിവരിൽ നിന്നും 5.7 ഗ്രാം ആണ് പിടിച്ചെടുത്തത്. പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) കെ.സി.മനോഹരൻ, എസ്.മൻസൂർ അലി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സാദത്ത്, സിവിൽ എക്‌സൈസ് ഓഫീസർ ഡി.കിഷോർ എന്നിവർ പങ്കെടുത്തു.


Source link

Back to top button