test del 2

‘നയതന്ത്ര ചർച്ചയിൽപോലും ഗൂഢാലോചനയുണ്ടോയെന്ന് ജാഗ്രത പുലർത്തും’;പങ്കെടുക്കാൻ തീരുമാനിച്ചിട്ടില്ല-ഇറാൻ


ടെഹ്‌റാൻ: ഇസ്ലാമാബാദിൽ യുഎസുമായുള്ള പുതിയ ചർച്ചകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് തങ്ങൾ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. യുഎസിന്റെ വാക്കിലും പ്രവൃത്തികളിലും വൈരുദ്ധ്യങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വെടിനിർത്തൽ ആരംഭിച്ചതു മുതൽ യുഎസിൽ നിന്ന് നല്ല പെരുമാറ്റമല്ല ഉണ്ടായിട്ടുള്ളത്. ഇത് അവരിലുള്ള അവിശ്വാസം വർധിപ്പിച്ചതായും വിദേശകാര്യമന്ത്രാലയ വക്താവ് ഇസ്മയിൽ ബഖേയി പറഞ്ഞു. ആദ്യ വെടിനിർത്തൽ ചർച്ചയിൽ ലെബനൻ അതിന്റെ ഭാഗമാകുമെന്ന് മധ്യസ്ഥരായ പാകിസ്താൻ പറഞ്ഞിട്ടും യുഎസ് ഇത് വകവെച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.ഒരു ധാരണയിലെത്തിയ ശേഷവും ഹോർമുസ് കടലിടുക്കിൽ ഇറാൻ നാവിക നടപടികൾ നേരിട്ടു. ഞായറാഴ്ച രാത്രി ഒരു ഇറാനിയൻ കപ്പലിന് നേരെ യുഎസ് നടത്തിയ ആക്രമണം വെടിനിർത്തൽ ലംഘനമാണെന്നും അധിനിവേശ നടപടിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.ദേശീയ താത്പര്യങ്ങൾ പരിഗണിച്ച് മാത്രമാകും ഇറാൻ തീരുമാനങ്ങളെടുക്കുക. യുഎസ് രണ്ട് തവണ നയതന്ത്രത്തെ ഒറ്റിക്കൊടുക്കുകയും ഇറാന്റെ പരമാധികാരത്തിനും ആസ്തികൾക്കും നേരെ ആക്രമണങ്ങൾ നടത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ അനുഭവങ്ങളൊന്നും ഇറാന് അവഗണിക്കാനാകില്ല. ഇറാനിലെ സംവിധാനങ്ങളും ഏതൊരു പ്രക്രിയയെയും ജാഗ്രതയോടെ നിരീക്ഷിക്കുന്നു, നയതന്ത്ര തലങ്ങളിൽ പോലും, ശത്രുവിന്റെ ഗൂഢാലോചനകളിൽ നിന്ന് രാജ്യം ജാഗ്രത പാലിക്കുന്നുണ്ട്’ ഇസ്മയിൽ ബഖേയി കൂട്ടിച്ചേർത്തു.


Source link

Back to top button