test del 5 copy of del 3
ഡെന്റൽ കോളജിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു; യൂത്ത് കോൺഗ്രസ് മാർച്ചിൽ സിപിഒയ്ക്ക് പരുക്ക്

കണ്ണൂർ ∙ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. മാർച്ചിനെ നേരിടാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ മറിച്ചിട്ടു. പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ ക്യാംപസിലേക്ക് ഇരച്ചുകയറി. പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവളളി ഉദ്ഘാടനം ചെയ്തു. അധ്യാപകരെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു. നിതിൻ രാജിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു
Source link


