test del 5 copy of del 3
ട്രംപിന്റെ പരിപാടിയിൽ വെടിയുതിർത്തത് 31കാരനായ അധ്യാപകൻ; സിസിടിവി ദൃശ്യം പുറത്ത്

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ വെടിവയ്പ് നടത്തിയയാളെ തിരിച്ചറിഞ്ഞു. 31കാരനായ കോൾ തോമസ് അലൻ ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് മാധ്യമങ്ങളോടു പറഞ്ഞു. ഇയാളെ പിടികൂടുന്നതിന്റെ ചിത്രങ്ങൾ നേരത്തേ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടിരുന്നു. കലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലൻ അധ്യാപകനാണെന്നാണ് പ്രാഥമിക വിവരം. അതേസമയം, ആക്രമണത്തിനുള്ള പിന്നിലുള്ള കാരണം അറിവായിട്ടില്ല.കോൾ അലൻ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും അതേസമയം, ഇയാൾ വലിയതോതിൽ ആയുധം കൈവശം വച്ചിരുന്നെന്നും ട്രംപ് കൂട്ടിച്ചേർത്തു. കോൾ അലൻ പരിപാടി നടന്ന ഹോട്ടലിൽ താമസിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരമെന്ന് വാഷിങ്ടൻ ഡിസി പൊലീസ് മേധാവി ജെഫ്രി ഡബ്ല്യു കാരൾ മാധ്യമങ്ങളോടു പറഞ്ഞു.
Source link


