test del 4 copy of del 3

ചർച്ച പൊളിയാൻ കാരണം നെതന്യാഹുവിന്റെ ആ വിളി ?; ജെ.ഡി. വാൻസ് മടങ്ങിയതിനു പിന്നാലെ ഇറാന്റെ വെളിപ്പെടുത്തൽ


ടെഹ്റാൻ ∙ ഇറാനും അമേരിക്കയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ വഴിത്തിരിവിലെത്താനിരിക്കെ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ ഫോണിൽ വിളിച്ചതാണ് ചർച്ചകൾ തകരാൻ കാരണമെന്ന് ഇറാൻ. പാക്കിസ്ഥാനിൽ 21 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ കരാറിലെത്താതെ ജെ.ഡി. വാൻസ് മടങ്ങിയതിനു പിന്നാലെയാണ് ഇറാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുടെ വെളിപ്പെടുത്തൽ.അതേസമയം, നെതന്യാഹു വാൻസിനെ വിളിച്ചതിനെക്കുറിച്ച് പ്രതികരിക്കാൻ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല. ഈ മാസം ആദ്യം നിലവിൽ വന്ന രണ്ടാഴ്ചത്തെ വെടിനിർത്തൽ അവസാനിക്കാൻ ഒൻപത് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ചർച്ചകൾ പരാജയപ്പെട്ടത് മേഖലയിൽ വീണ്ടും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.


Source link

Back to top button