test del 5 copy of del 3
ചെസ് പഠിക്കാം, ഈസിയായി; വിദേശ പഠനത്തിന് എഐ സഹായം; മനോരമ ഓൺലൈൻ എലവേറ്റ് സീസൺ-2 മൂന്നാം എപ്പിസോഡ് നാളെ

സംരംഭക സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ് – ഡ്രീംസ് ടു റിയാലിറ്റി’ സീസൺ 2ലെ മൂന്നാം എപ്പിസോഡ് നാളെ. മനോരമ ഓൺലൈനിൽ വൈകിട്ട് ആറിന് കാണാം. കുട്ടികൾക്കും മുതിർന്നവർക്കും ഓൺലൈനായി ചെസ് പഠിക്കാൻ അവസരമൊരുക്കുന്ന ‘എയ്റ്റ് ടൈംസ് എയ്റ്റ്’, വിദേശപഠനത്തിനായി ഉദ്യോഗാർഥികളെ സഹായിക്കുന്ന ‘എംപയർ ഓവർസീസ് എജ്യുക്കേഷൻ’ എന്നിവരാണ് മൂന്നാം എപ്പിസോഡിൽ മാറ്റുരയ്ക്കുന്നത്. നിക്ഷേപകരുടെ മനംകവർന്ന് ലക്ഷങ്ങളും കോടികളും സ്വന്തമാക്കാൻ ഇവർക്ക് കഴിഞ്ഞോ? സസ്പെൻസ് അവസാനിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം.കഴിഞ്ഞയാഴ്ച പ്രേക്ഷകരിലേക്കെത്തിയ ‘മനോരമ ഓൺലൈൻ എലവേറ്റി’ന്റെ ഒന്നും രണ്ടും എപ്പിസോഡുകൾ വൻ സ്വീകാര്യതയാണ് നേടിയത്. മനോരമ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും മഴവിൽ മനോരമ ടിവിയിലൂടെയും ലക്ഷക്കണക്കിന് പേർ വിഡിയോകൾ കണ്ടു. ബിസിനസ് പിച്ച് നടത്തിയ ടീമുകളിൽ ചിലർ മികച്ച നിക്ഷേപം നേടിയപ്പോൾ മറ്റു ചിലരെ തേടി എലവേറ്റിന് ശേഷവും കൂടുതൽ നിക്ഷേപങ്ങളും അവസരങ്ങളുമെത്തി. ആദ്യ എപ്പിസോഡിലെ മത്സരാർഥികളായ ‘ലൈഫ്ഡ്’ ടീമിന് 20 ലക്ഷം രൂപയുടെ എയ്ഞ്ചൽ നിക്ഷേപമാണ് ലഭിച്ചത്. എലവേറ്റിൽ ‘ലൈഫ്ഡ്’ നടത്തിയ ബിസിനസ് പിച്ച് വിഡിയോ തരംഗമായതിന് പിന്നാലെയായിരുന്നു നിക്ഷേപം. ഇംഗ്ലണ്ടിൽ നിന്ന് പുതിയ ബിസിനസ് ഡീലിന് കരാറിലെത്താനും ലൈഫ്ഡ് കഴിഞ്ഞു. ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ, അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ആൻ സജീവ്, ഹെഡ്ജ് ഇക്വിറ്റീസ് ചെയർമാൻ അലക്സ് കെ. ബാബു, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം.ജോസഫ് എന്നിവരാണ് സീസൺ-2ലെ നിക്ഷേപക പാനൽ അംഗങ്ങൾ. കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള എയ്ഞ്ചൽ നെറ്റ്വർക്ക് (കെഎഎൻ), ബ്രഹ്മ സൊല്യൂഷൻസ് എന്നിവരുടെ സഹകരണത്തോടെയാണ് മനോരമ ഓൺലൈൻ ‘മനോരമ ഓൺലൈൻ എലവേറ്റ്’ സംഘടിപ്പിക്കുന്നത്.
Source link


