test del 4 copy of del 3

ചികിത്സ തേടിയെത്തി, ആശുപത്രി വാഹനമിടിച്ച് നരകജീവിതമായി; കാൽപാദം മുറിച്ചു മാറ്റേണ്ട സ്ഥിതി, ഇൻഷുറൻസും ലഭിക്കില്ല


കോട്ടയം ∙ ആശുപത്രിക്കുള്ളിൽ ഓടിക്കുന്ന ബഗ്ഗി കാർ ഇടിച്ചു പരുക്കേറ്റ രോഗിയുടെ വലതുകാൽപാദം മുറിച്ചു മാറ്റേണ്ട സ്ഥിതിയിൽ. മോട്ടർ വാഹന വകുപ്പിന്റെ ലൈസൻസ് ആവശ്യമില്ലാത്ത വാഹനമാണ് ഇലക്ട്രിക് ബഗ്ഗി കാർ എന്നതിനാൽ അപകടത്തിൽപെട്ടയാൾക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കില്ല. ഓട്ടോ ഡ്രൈവർ ഏറ്റുമാനൂർ വള്ളിക്കാട് മഴുവനാകുന്നേൽ പി.കെ.പ്രകാശിനാണ് (63) ഈ ദൗർഭാഗ്യം. കഴിഞ്ഞ ഫെബ്രുവരി 3നു കോട്ടയം ജനറൽ ആശുപത്രി വളപ്പിലായിരുന്നു അപകടം. പ്രമേഹത്തെത്തുടർന്നു രക്തപരിശോധനയ്ക്കെത്തിയതായിരുന്നു പ്രകാശ്. ആശുപത്രിക്കുള്ളിൽ രോഗികളെ വാർഡിലേക്കും മറ്റും കൊണ്ടുപോകുന്നതിനും സ്റ്റോറിൽനിന്നു മരുന്നുകൾ വാർഡുകളിൽ എത്തിക്കുന്നതിനുമാണു ബഗ്ഗി കാർ ഉപയോഗിക്കുന്നത്.ആശുപത്രിയിൽ പ്രകാശനെ പരിചരിക്കുന്നതിനിടെ ഭാര്യ സുജാദേവിക്ക് (57) ഹൃദയാഘാതമുണ്ടായതു മറ്റൊരു പ്രഹരമായി. ഇവരുടെ മൂത്തമകൻ പ്രേംരാജിനു 3 വർഷം മുൻപ് കെട്ടിടംപണിക്കിടെ വീണ് നട്ടെല്ലിനു സാരമായി പരുക്കേറ്റിരുന്നു. ഇല്ലിക്കലിൽ വാടകയ്ക്കു താമസിക്കുന്ന പ്രകാശ് ഓ‌ട്ടോറിക്ഷ വാടകയ്ക്കെടുത്താണ് ഓടിച്ചിരുന്നത്. ചികിത്സച്ചെലവ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും മറ്റും ചേർന്നാണു വഹിക്കുന്നത്. കോട്ടയം ചന്തക്കവലയിലെ ഓട്ടോഡ്രൈവർമാരുടെ കൂട്ടായ്മയും സാമ്പത്തിക സഹായം നൽകുന്നുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചെലവ് പ്രകാശ് സ്വയം വഹിക്കേണ്ട സ്ഥിതിയാണ്.


Source link

Back to top button