test del 3

ഗർഭിണികൾക്ക് 21,000 രൂപ, ഡിഗ്രി പഠനത്തിന് പെൺകുട്ടികൾക്ക് 50,000; ബംഗാളിൽ മോദിയുടെ പത്തിന ഗ്യാരന്റി


കൊൽക്കത്ത∙ ബിജെപി അധികാരത്തിൽ വന്നാൽ ബംഗാളിലെ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി പത്തിന ഗ്യാരന്റികൾ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ അതിക്രമം നടത്തുന്നവർ ശിക്ഷിക്കപ്പെടുമെന്നും ഓരോ ബ്ലോക്കിലും വനിതാ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും വൻതോതിൽ വനിതകളെ പൊലീസ് സേനയിലേക്ക് നിയമിക്കുമെന്നും മോദി പറഞ്ഞു. കൃഷ്ണനഗറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ആദ്യഘട്ട വോട്ടെടുപ്പിനു മുൻപ് നൽകിയ ആറ് ഗ്യാരന്റികളും പ്രധാനമന്ത്രി ആവർത്തിച്ചു. തൃണമൂലിന്റെ ഭയപ്പെടുത്തുന്ന ഭരണത്തിനു പകരം വിശ്വാസത്തിന്റെ ഭരണം കൊണ്ടുവരുമെന്നും അഴിമതിയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും സംബന്ധിച്ച എല്ലാ ഫയലുകളും വീണ്ടും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയിൽ ഏർപ്പെട്ടിരിക്കുന്നവർ എത്ര ഉന്നതരായാലും അവർ ജയിലിലാകും, നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് തുടരാൻ അനുവദിക്കില്ല, ബിജെപി. അധികാരത്തിലെത്തിയാൽ സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ഏഴാം ശമ്പള കമ്മിഷൻ നടപ്പിലാക്കും തുടങ്ങിയ വാഗ്ദാനങ്ങളും മോദി പ്രഖ്യാപിച്ചു.


Source link

Back to top button