‘ഗോൾവാൾക്കറുടെ ചിത്രത്തിൽ വി ഡി സതീശൻ താണുവണങ്ങി വിളക്കുകൊളുത്തിയത് ഏത് ഡീൽ?’; ചിത്രം പുറത്തുവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആർഎസ്എസുമായി ബന്ധമുണ്ടെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2006 ഫെബ്രുവരിയിൽ പറവൂർ മനക്കപ്പടി സ്കൂളിൽ നടന്ന ഗോൾവാൾക്കർ ജന്മശദാബ്ദി ആഘോഷത്തിൽ വി ഡി സതീശൻ പങ്കെടുത്തതിന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. അന്ന് ആർഎസ്എസുമായുള്ള ഡീൽ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.ആർഎസ്എസിന്റെ രണ്ടാം സർ സംഘചാലകും ആ പദവിയിൽ ഏറ്റവും കൂടുതൽ കാലം ഇരുന്നയാളുമായ ഗോൾവാൾക്കറെ പൂവിട്ടു പൂജിക്കാൻ വിഡി സതീശൻ കണ്ടെത്തിയത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സമയമാണെന്നും അദ്ദേഹം കുറിച്ചു. 2001ലെയും 2006ലെയും നിയമസഭാ തിരഞ്ഞെടുപ്പിൽ വി ഡി സതീശൻ ആർഎസ്എസ് പിന്തുണ അഭ്യർത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ വെളിപ്പെടുത്തിയത് 2022ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ആർഎസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോൾവാൾക്കർ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
Source link
