LATEST

ബാങ്കിൽ മുക്കുപണ്ടം വച്ച് 33.27 ലക്ഷം തട്ടി: മലപ്പുറം സ്വദേശി അറസ്റ്റിൽ


കൊച്ചി: സ്വ‌ർണമെന്ന വ്യാജേന ബാങ്കിൽ മുക്കുപണ്ടത്തിന്റെ 29 വളകൾ പണയം വച്ച് 33.27 ലക്ഷം രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് പണം കൈപ്പറ്റിയ കൊച്ചി സ്വദേശികളായ രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു. തട്ടിപ്പിൽ കൂടുതൽ കണ്ണികളുണ്ടെന്നാണ് സൂചന.പണം ഫയാസിന്റെയും മറ്റൊരു ബന്ധുവായ അഹമ്മദ് അസ്‌ലമിന്റെയും അക്കൗണ്ടുകളിലേക്കാണ് പ്രതി കൈമാറിയത്. ഇരുവരും ഒളിവിലാണ്. ഫയാസിന്റെ നിർദ്ദേശ പ്രകാരം ഷക്കീൽ എന്നയാൾ തനിക്ക് വളകൾ കൈമാറി എന്നാണ് നാസറിന്റെ മൊഴി. പാലക്കാട്ടെ ഐ.ഒ.ബി ബാങ്കിൽ നിന്ന് തിരിച്ചെടുത്ത വളകളും തൃക്കാക്കരയിലെ ബാങ്കിൽ പണയപ്പെടുത്തിയതിൽ ഉൾപ്പെടുന്നതായി ഇയാൾ പറഞ്ഞു. ഇതിനെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. ഒളിവിലുള്ള അഫ്സൽ ഐ.ടി, കയറ്റുമതി മേഖലകളിൽ പ്രവർത്തിക്കുന്നയാളാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. നാസറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃക്കാക്കര ഇൻസ്പെക്ടർ പി.എം. വിമോദും അന്വേഷണ സംഘത്തിൽപ്പെടുന്നു.മുകൾ പാളിയിൽ 3 ഗ്രാം സ്വർണം


Source link

Back to top button