NATIIONAL

ഗുജറത്തിനെതിരെ ചെന്നൈയ്ക്ക് ‘ചിന്ന’ സ്കോർ; സീസണിലെ ആദ്യ ഫിഫ്റ്റിയുമായി ‘രക്ഷകനായി’ ക്യാപ്റ്റൻ ഗെയ്‌ക്‌വാദ്


ചെന്നൈ ∙ നിർണയാകഘട്ടത്തിൽ ക്യാപ്റ്റൻ അവസരത്തിനൊത്ത് ഉയർന്നപ്പോൾ ഗുജറാത്ത് ടൈറ്റൻസിനെതിരെ വലിയ നാണക്കേടിൽനിന്നു രക്ഷപ്പെട്ട് ചെന്നൈ സൂപ്പർ കിങ്സ്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടനത്ത മത്സരത്തിൽ ഗുജറത്താനെതിരെ ചെന്നൈ കുറിച്ചത് 159 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് സിഎസ്കെ 158 റൺസെടുത്തത്. ഒരുഘട്ടത്തിൽ ടോട്ടൽ നൂറു പോലും കടക്കില്ലെന്നു കരുതിയ ഇന്നിങ്സിനെ സീസണിൽ ആദ്യ അർധസെഞ്ചറി നേടി പുറത്താകാതെനിന്ന ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‍‌ക്‌വാദിന്റെ (60 പന്തിൽ 74*) ബാറ്റിങ്ങാണ് രക്ഷിച്ചത്. ശിവം ദുബെയും (17 പന്തിൽ 22) മികച്ച പിന്തുണ നൽകി. ഗുജറാത്തിനായി കഗീസോ റബാദ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷിദ് ഖാൻ രണ്ടും മുഹമ്മദ് സിറാജ്, മാനവ് സുതാർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.അതേ ഓവറിൽ തന്നെ ഈ സീസണിൽ ആദ്യ മത്സരം കളിക്കുന്ന ഉർവിൽ പട്ടേലിനെയും (3 പന്തിൽ 4) മടക്കി റബാദ് ചെന്നൈയ്ക്ക് ‘ഇരട്ടപ്രഹരം’ നൽകി. അഞ്ചാം ഓവറിൽ, ഇംപാക്ട് പ്ലെയറായി ഇറങ്ങിയ സർഫറാസ് ഖാനെ (0) മുഹമ്മദ് സിറാജ് ഗോൾഡൻ ഡക്കായി മടക്കിയതോടെ ചെന്നൈ പ്രതിരോധത്തിലായി. പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 28 എന്ന ദയനീയ സ്ഥിതിയിലായിരുന്നു അവർ. ഈ സീസണിലെ ഏറ്റവും ചെറിയ പവർപ്ല സ്കോറാണിത്. ഒരുവശത്ത് നിലയുറപ്പിച്ച ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദാണ് ചെന്നൈ ഇന്നിങ്സിനെ താങ്ങിനിർത്തിയത്. ഒൻപതാം ഓവറിൽ ഡെവാൾഡ് ബ്രവിസും (9 പന്തിൽ 2) വീണു.49 പന്തിൽ ഗെയ്ക്‌വാദ് അർധസെഞ്ചറി നേടിയത്. ഈ സീസണിലെ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റിയാണിത്. ദുബെയ്‌ക്കു പിന്നാലെ എത്തിയ കാർത്തിക് ശർമ (9 പന്തിൽ 15), ജാമി ഓവർട്ടൺ (6 പന്തിൽ 18) എന്നിവർ ചെറിയ സംഭാവനകൾ നൽകി. അവസാന ഓവറിൽ 15 റൺസ് അടിച്ചാണ് ഗെയ്‌ക്‌വാദ് ചെന്നൈ സ്കോർ 150 കടത്തിയത്.  


Source link

Back to top button