NATIIONAL
ക്യാപ്റ്റൻസി ഋഷഭ് പന്തിന് പറ്റിയ പണിയല്ല; ഭാരം ഒഴിവായാൽ വലിയ ഇന്നിങ്സുകൾ കാണാമെന്നു മുൻ ഇന്ത്യൻ താരം

മുംബൈ∙ ഋഷഭ് പന്ത് ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഇന്ത്യന്‍ യുവതാരം വലിയ സമ്മർദത്തിലാണെന്നും നായകസ്ഥാനം വിട്ടുകൊടുത്ത് സാധാരണ താരമായി ഋഷഭ് പന്ത് ഐപിഎൽ കളിക്കണമെന്നും വസീം ജാഫർ ആവശ്യപ്പെട്ടു. ഋഷഭ് പന്തിനു പകരം ദക്ഷിണാഫ്രിക്കയുടെ സീനിയർ താരം എയ്ഡൻ മാർക്രം ടീമിനെ നയിക്കണമെന്ന നിർദേശവും ജാഫർ മുന്നോട്ടുവച്ചു. ദക്ഷിണാഫ്രിക്ക ട്വന്റി20 ലീഗില്‍ സണ്‍റൈസേഴ്സ് ഈസ്റ്റേൺ കേപിനെ രണ്ടു തവണ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനാണ് മാർക്രം.ലക്നൗ പ്ലേയിങ് ഇലവനിൽ കൊണ്ടുവരേണ്ട നിർണായക മാറ്റങ്ങളും വസീം ജാഫർ നിർദേശിച്ചു. ‘‘എൽഎസ്ജിക്ക് നിലവിൽ സാധ്യതകളൊന്നും ബാക്കിയില്ല. മാർക്രവും മിച്ചൽ മാർഷും ടീമിന്റെ ഓപ്പണർമാരാകണമായിരുന്നു. മൂന്നാമത് നിക്കോളാസ് പുരാൻ, പിന്നാലെ ഋഷഭ് പന്ത്, ആയുഷ് ബദോനി, അബ്ദുൽ സമദ്, മുകുൾ ചൗധരി എന്നിവർ വരണം. അതായിരിക്കും എന്റെ ടോപ് സെവൻ ബാറ്റർമാർ. ഈ ബാറ്റിങ് ക്രമമായിരിക്കും ഞാൻ നടപ്പാക്കുക.’’– ജാഫർ പറഞ്ഞു.
Source link


