CINEMA
കൈകോർത്ത് ജിയോഹോട്ട്സ്റ്റാറും ഓപ്പൺ എ.ഐയും

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോഹോട്ട്സ്റ്റാർ ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീമനായ ഓപ്പൺ എ.ഐയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ചാറ്റ് ജി.പി.ടിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന കൺവേഴ്സേഷണൽ വോയിസ് ഡിസ്കവറി (സിവിഡി) എന്ന നൂതന ഫീച്ചർ ഈ സഹകരണത്തിലൂടെ ജിയോഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിൽ അവതരിപ്പിച്ചു.പരമ്പരാഗതമായ കീവേഡ് സെർച്ച് രീതികൾക്ക് പകരം ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലേക്ക് ഇന്ത്യയിലെ സ്ട്രീമിംഗ് അനുഭവത്തെ മാറ്റുകയാണ് ലക്ഷ്യം. ഉപഭോക്താവിന്റെ താത്പര്യങ്ങൾക്കപ്പുറം അവരുടെ ഉദ്ദേശശുദ്ധിയും സാഹചര്യവും മനസിലാക്കി മികച്ച ശുപാർശകൾ നൽകാൻ സാധിക്കുന്ന സംവിധാനമാണ് സിവിഡി. ഉപഭോക്താക്കളുടെ മാനസികാവസ്ഥ, പ്രത്യേക സാഹചര്യങ്ങൾ എന്നിവയ്ക്കനുസരിച്ച് സിനിമകളും ഷോകളും കണ്ടെത്താൻ സിവിഡി സഹായിക്കും. ഉദാഹരണത്തിന് മാതാപിതാക്കൾക്കൊപ്പം കാണാൻ കഴിയുന്ന സിനിമകൾ നിർദേശിക്കൂ എന്നോ, ഡ്രാമ വേണം, എന്നാൽ കൂടുതൽ സങ്കടകരമാകരുത് എന്നോ ഉള്ള സങ്കീർണമായ ആവശ്യങ്ങൾ കൃത്യമായി വിശകലനം ചെയ്ത് പ്രസക്തമായ കണ്ടന്റുകൾ ലഭ്യമാക്കാൻ ഇതിന് കഴിയും.
Source link


