test del 4 copy of del 3
സാദിഖലി തങ്ങളുടെ ഒരു കോളില്‍ 76 ലക്ഷം രൂപ 10 ലക്ഷമായി കുറഞ്ഞു; വേണുഗോപാലന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

കാസർകോട് ∙ ഷാർജയിൽ മരിച്ച കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടിയിരുന്നത് 76 ലക്ഷം രൂപ. പണം കണ്ടെത്താനാകാതെ കുടുംബം ഒടുവിൽ സഹായം തേടി സാദിഖലി തങ്ങളുെട അടുത്തെത്തി. ആറോളം ഫോൺ കോളുകൾ. ആശുപത്രി ബിൽ 10 ലക്ഷമായി കുറഞ്ഞു. ഒരാഴ്ചയോളം ആശുപത്രി മോർച്ചറിയിലായിരുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിച്ച് സംസ്കരിച്ചു. കഴിഞ്ഞ ദിവസം ഷാർജയിൽ മരിച്ച കാഞ്ഞങ്ങാട് അത്തിക്കോത്തെ എ. വേണുഗോപാലന്റെ (58) മൃതദേഹമാണ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടലിൽ നാട്ടിലെത്തിച്ചത്. വേണുഗോപാലൻ വർഷങ്ങളായി കുടുംബത്തോടൊപ്പം ഷാർജയിലായിരുന്നു. പ്രവാസ ജീവിതം മതിയാക്കി അടുത്തിടെയാണ് നാട്ടിൽ എത്തിയത്.വേണുഗോപാലന്റെ ബന്ധുവും കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലറുമായ സീമ ഹരി, സന്ദീപ് വാര്യരെ ഉൾപ്പെടെ ബന്ധപ്പെട്ടു. തുടർന്നാണ് തങ്ങളെ കാണാൻ നിർദേശം ലഭിച്ചത്. അന്ന് തന്നെ വേണുഗോപാലന്റെ സഹോദരിയുടെ മകൻ ആനന്ദ് കൃഷ്ണൻ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി,എ.കെ.എം. അഷ്റഫ് എംഎൽഎ തുടങ്ങിയവരെ കണ്ട് കത്തും വാങ്ങി മലപ്പുറത്തേക്ക് പുറപ്പെട്ടു. സുഹൃത്തുക്കൾക്കൊപ്പം മലപ്പുറത്ത് എത്തിയപ്പോൾ ബുധൻ പുലർച്ചെ ഒരുമണിയായി.
Source link

