LATEST

‘കേന്ദ്രം കേരളത്തെ പരീക്ഷണശാലയാക്കി, ഘടകകക്ഷികൾക്ക് വാരിക്കോരി സീറ്റ് നൽകി’; രൂക്ഷവിമർശനവുമായി പ്രാദേശിക നേതാക്കൾ


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗങ്ങളിൽ ബിജെപി ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രാദേശിക നേതാക്കൾ. ഘടകക്ഷികൾക്ക് വാരിക്കോരി സീറ്റ് നൽകിയതും സർവേ നടത്തി സ്ഥാനാർത്ഥികളെ തീരുമാനിച്ചതിലും അവർ കടുത്ത വിയോജിപ്പ് അറിയിച്ചു. ഘടകകക്ഷികളായ ബിഡിജെഎസിനും ട്വന്റി 20ക്കും സീറ്റ് നൽകുന്നതിൽ തീരുമാനമെടുത്തത് കേന്ദ്രമാണെന്നാണ് സംസ്ഥാന നേതാക്കൾ നൽകിയ വിശദീകരണം. സർവേകളിലൂടെയാണ് കേന്ദ്രം ഈ തീരുമാനമെടുത്തത്. എന്നാൽ, ഇങ്ങനെ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നത് കേരളത്തിന് യോജിച്ച രീതിയല്ലെന്നും ഓരോ തിരഞ്ഞെടുപ്പിലും കേരളത്തെ കേന്ദ്രം പരീക്ഷണശാലയായി കണക്കാക്കുകയാണെന്നും ചില നേതാക്കൾ വിമർശിച്ചു. ക്രിസ്‌ത്യൻ ഔട്ട്‌റീച്ച് നടത്തിയതിന്റെ യാതൊരു ഫലവും തിരഞ്ഞെടുപ്പിൽ ഉണ്ടായില്ലെന്നും പ്രാദേശികനേതാക്കൾ തുറന്നടിച്ചു.


Source link

Back to top button