test del 5 copy of del 3
കെട്ടിടനമ്പർ പോലുമില്ലാതെ പത്തനംതിട്ട കെഎസ്ആർടിസി ടെർമിനൽ; അഗ്നിരക്ഷാസേനയുടെ നിരാക്ഷേപപത്രവും ഇല്ല

പത്തനംതിട്ട ∙ അഗ്നിരക്ഷാ സേനയുടെ നിരാക്ഷേപ പത്രവും (എൻഒസി) നഗരസഭയുടെ കെട്ടിട നമ്പറും ലഭിക്കാതെ കെഎസ്ആർടിസി ടെർമിനൽ. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിർമിച്ച കെഎസ്ആർടിസി കെട്ടിടത്തിനാണ് ഈ അവസ്ഥ. വർഷങ്ങൾ പഴക്കമുള്ള പഴയ കെട്ടിടത്തിനു പകരം സൗകര്യങ്ങളുള്ള പുതിയ കെട്ടിടം നിർമിക്കാൻ പദ്ധതി ഇട്ടു തുടക്കം കുറിച്ചതു കെ.ശിവദാസൻ നായർ എംഎൽഎ ആയിരുന്ന കാലത്താണ്. ഭരണമാറ്റം വന്നതോടെ രണ്ടു വർഷത്തോളം നിർമാണ പ്രവർത്തനങ്ങൾക്കു മുടക്കമായി. കരാർ എടുത്തവർക്കു നൽകേണ്ട പണം കുടിശികയായതോടെയാണു പണികൾ മുടങ്ങിയത്. അങ്ങനെയാണു കെട്ടിടത്തിന്റെ പൂർത്തിയായ ഭാഗം ചൂണ്ടിക്കാട്ടി വ്യാപാരികൾക്കു വേണ്ടി ലേലം നടത്തിയത്.പിന്നീട് പലപ്രാവശ്യം ഉടമകൾ അധികൃതരുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഒന്നിനും പരിഹാരമുണ്ടായില്ല. കടമുറി നൽകണമെന്ന ആവശ്യം ഉയർത്തി പല നിവേദനങ്ങൾ വിവിധ തലങ്ങളിൽ വ്യാപാരികൾ നൽകിയെങ്കിലും ഫലം ഉണ്ടാകാത്തതിനെ തുടർന്നു വ്യാപാരികൾ ഇനി കടമുറികൾ വേണ്ട എന്ന തീരുമാനത്തിലെത്തി. അടച്ച പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെ വന്നതിനെ തുടർന്നു നിയമപരമായ നീക്കങ്ങൾ ആരംഭിച്ചതോടെ പണം മടക്കി നൽകാൻ കെഎസ്ആർടിസി അധികൃതർ തയാറായി.അഗ്നിരക്ഷാസേനാ മാർഗനിർദേശങ്ങൾ പാലിക്കാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതു കാരണം സേന നിരാക്ഷേപപത്രം നൽകിയിട്ടില്ല. നഗരസഭ കെട്ടിടനമ്പർ നൽകാനും തയാറായിട്ടില്ല. അതിനാൽ കടമുറികൾ വാടകയ്ക്കു നൽകാൻ കഴിയാത്ത പ്രതിസന്ധിയിലാണ് കെഎസ്ആർടിസി.
Source link


