LATEST

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; 26കാരിക്ക് ദാരുണാന്ത്യം


കോട്ടയം: കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കോട്ടയം ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. ളാക്കാട്ടൂർ പ്ളാത്തറമുറിയിൽ സാലുവിന്റെയും മിനിയുടെയും മകളാണ്. എബിസൺ ആണ് ഭർത്താവ്. കഴിഞ്ഞ 21ന് രാവിലെ 11.30ഓടെയായിരുന്നു സംഭവം. ഒന്നരവയസുകാരിയായ മകളുടെ ഡയപ്പർ കത്തിക്കുന്നതിനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ പകർത്തവേയാണ് പൊള്ളലേറ്റത്. ജോമോൾ ധരിച്ചിരുന്ന നൈറ്റിയിലേയ്ക്ക് തീ പടരുകയായിരുന്നു. പിന്നാലെ ഗുരുതരമായി പൊള്ളലേറ്റ ജോമോളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെയാണ് മരിച്ചത്. സംസ്‌കാരം ഇന്നുവൈകിട്ട്.


Source link

Back to top button