LATEST
കുംഭമേള താരത്തിന്റെ വിവാഹം; മദ്ധ്യപ്രദേശ് പൊലീസ് കേരളത്തിൽ, തന്നെ തിരികെ കൊണ്ടുപോകുന്നത് തടയണമെന്ന് പെൺകുട്ടി

കൊച്ചി: വിവാദ വിവാഹത്തിൽ കുംഭമേള താരത്തിന്റെയും ഭർത്താവിന്റെയും മൊഴിയെടുക്കാനായി മദ്ധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തി. ഇതിന് പിന്നാലെ തന്നെ മദ്ധ്യപ്രദേശിലേക്ക് കൊണ്ടുപോകുന്നത് തടയണമെന്ന് കാട്ടി പെൺകുട്ടി മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി. തനിക്ക് 18 വയസായെന്നും പൊലീസ് സംരക്ഷണം വേണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മദ്ധ്യപ്രദേശ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്നതാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെ തന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടിയുടെ ഭർത്താവ് കേരള ഹൈക്കോടതിയിൽ ഒരു ഹർജി നൽകിയിരുന്നു.
Source link


