LATEST

കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം, പൊലീസിനെതിരെ പരാതി


തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം. കൊട്ടാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്‌തതിനുപിന്നാലെ രാജകുടുംബം നിസഹരണം ശക്തമാക്കിയതായാണ് വിവരം. പൊലീസ് ഉപദ്രവിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഉന്നത ഉദ്യഗസ്ഥർക്ക് പരാതി നൽകിയിരിക്കുകയാണ് രാജകുടുംബം . നവംബറിൽ ബംഗളൂരുവിലേക്ക് പോകുന്നതിന് മുൻപ് അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ കാണാതായ വിവരം മനസിലായതെന്ന് പരാതിയിൽ പറയുന്നു. അതിനും പത്ത് ദിവസം മുൻപ് വരെ ആഭരണം അവിടെയുണ്ടായിരുന്നതായും പരാതിയിൽ വിവരിക്കുന്നുണ്ട്. കൊട്ടാരത്തിലുള്ളവർ തന്നെ എടുത്തതാവുമെന്ന് കരുതി കുടുംബാംഗങ്ങൾക്കിടയിൽ നടത്തിയ അന്വേഷണം ഫലം കാണാതെ വന്നതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.


Source link

Back to top button