CINEMA

‘കഴിഞ്ഞദിവസം ഞങ്ങൾ രണ്ടുപേരും ഒന്നുകൂടി, നല്ല രസമായിരുന്നു’; എക്സ്ക്ളൂസിവായി ‘സാധനം’ വരുന്നുണ്ടെന്ന് ലാലേട്ടനും മമ്മൂക്കയും


മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് ഏപ്രിൽ 23നാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കിട്ടാൻ എത്തുകയാണെന്ന് ആരാധകരെ അറിയിക്കുകയാണ് മോഹൻലാലും മമ്മൂട്ടിയും. തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചത്. എക്സ്ക്ളൂസിവ് ചാറ്റ് ഷോയാണ് ഇതെന്നും താരങ്ങൾ വ്യക്തമാക്കി. ഏപ്രിൽ 23നാണ് ഈ ചാറ്റ് ഷോയും റിലീസ് ചെയ്യുന്നത്. ‘ഒരുപാട് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ ഒന്നിക്കുന്ന സിനിമയുടെ ഭാഗമായി കഴിഞ്ഞദിവസം ഞങ്ങൾ ഒന്നുകൂടി. നല്ല രസമായിരുന്നു. ആ വിശേഷങ്ങളുമായി ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ വരികയാണ്’- താരങ്ങൾ പറഞ്ഞു.


Source link

Back to top button