test del 2
ഇറാൻ യുദ്ധം ഇസ്രയേലിന്റെ ആവശ്യപ്രകാരം;ട്രംപിന്റെ വാദങ്ങൾക്ക് തിരിച്ചടിയായി US സ്റ്റേറ്റ് റിപ്പോർട്ട്

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രയേലിന്റെ അഭ്യർഥന പ്രകാരമാണെന്ന് പരസ്യമായി സമ്മതിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് നിർണായക വെളിപ്പെടുത്തലുള്ളത്.ഇസ്രയേലിന്റെ സുരക്ഷയ്ക്കും അമേരിക്കയുടെ സ്വയം പ്രതിരോധത്തിനുമായാണ് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിയമ ഉപദേഷ്ടാവ് റീഡ് ഡി. റൂബിൻസ്റ്റീൻ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഎൻ സുരക്ഷാ കൗൺസിലിന് യുഎസ് കത്തുകൾ അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.എന്നാൽ, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഈ വെളിപ്പെടുത്തൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് വിപരീതമാണ്. ഇറാനെതിരായ യുദ്ധത്തിന് തന്നെ ആരും പ്രേരിപ്പിച്ചിട്ടില്ലെന്നും ഇസ്രയേലിന് ഇതിൽ പങ്കില്ലെന്നുമാണ് ട്രംപ് മുൻപ് അവകാശപ്പെട്ടിരുന്നത്.ഫെബ്രുവരി 11-ന് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇറാനെതിരെ സൈനിക നീക്കം ശക്തമാക്കിയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇറാനെതിരെയുള്ള നെതന്യാഹുവിന്റെ നിരന്തരമായ സമ്മർദം അമേരിക്കയുടെ തീരുമാനത്തെ സ്വാധീനിച്ചതായി ‘ന്യൂയോർക്ക് ടൈംസും’ റിപ്പോർട്ട് ചെയ്തിരുന്നു.
Source link


