test del 2

ഇറാനെതിരെ യുഎസിന് നഷ്ടം 3.3 ലക്ഷം കോടിയുടെ ആയുധശേഖരം; പ്രതിരോധസേന പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്


വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം അമേരിക്കയുടെ ആയുധശേഖരത്തെയും ഖജനാവിനെയും ബാധിച്ചതായി റിപ്പോർട്ടുകൾ. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗൺ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 38 ദിവസം നീണ്ടുനിന്ന യുദ്ധത്തിനായി അമേരിക്ക 35 ബില്യൺ ഡോളർ (ഏകദേശം 3.3 ലക്ഷം കോടി രൂപ) ആണ് ചെലവഴിച്ചത്. പെന്റഗൺ റിപ്പോർട്ടനുസരിച്ച് യുദ്ധത്തിന്റെ ഓരോ ദിവസവും ഒരു ബില്യൺ ഡോളർ (ശരാശരി 9,000 കോടിയിലധികം രൂപ) ആയുധങ്ങൾക്കായി മാത്രം ചെലവഴിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ 5.6 ബില്യൺ ഡോളർ (46,000 കോടിയിലധികം) വിലമതിക്കുന്ന ആയുധങ്ങളാണ് ഉപയോഗിച്ചുതീർത്തത്.ഇതുകൂടാതെ അമേരിക്കയുടെ പക്കലുണ്ടായിരുന്ന അത്യാധുനിക മിസൈലുകളിൽ ഭൂരിഭാഗവും ഇറാനെതിരെ പ്രയോഗിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശത്രുക്കളുടെ പ്രതിരോധം തകർക്കാൻ ഉപയോഗിക്കുന്ന ‘ജെ.എ.എസ്.എസ്.എം-ഇ.ആർ’ എന്ന 1,500 മിസൈലുകലുകളാണ് അമേരിക്കയ്ക്ക് സ്വന്തമായുണ്ടായിരുന്നത്. ഇതിൽ 1100 എണ്ണവും ഇറാനെതിരെ പ്രയോഗിച്ചുകഴിഞ്ഞു.ഇതിനുപുറമെ, ആയിരത്തിലധികം ടോമാഹോക്ക് മിസൈലുകളും 1,200 പാട്രിയറ്റ് മിസൈലുകളും ഉപയോഗിച്ചതായാണ് കണക്കുകൾ. ഇതിൽ ഒരു പാട്രിയറ്റ് മിസൈലിന് മാത്രം നാല് മില്യൺ ഡോളർ (33 കോടിയിലധികം രൂപ) വിലവരും.


Source link

Back to top button