test del 2

‘ഇറാനെതിരായ യുദ്ധം ജയിക്കുന്നതിൽ നിന്ന് ഇത് പിന്തിരിപ്പിക്കില്ല’; വെടിവെപ്പിന് പിന്നാലെ ട്രംപ്


വാഷിങ്ടൺ: വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ അമേരിക്കയ്ക്കായി കുറേയെറെ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അങ്ങനെയുള്ളവരെയാണ് അക്രമികൾ ലക്ഷ്യമിടുന്നതെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം സംഭവത്തിന് ഇറാനെതിരായ യുദ്ധവുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കോൾ തോമസ് അലൻ എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. തെക്കൻ കാലിഫോർണിയയിൽ നിന്നുള്ള ഒരു അധ്യാപകനും വീഡിയോ ഗെയിം ഡെവലപ്പറുമാണ് ഇയാളെന്നാണ് വിവരം.”ഞാൻ ബഹുമാനത്തോടെ ചോദിക്കുന്നു, എന്തുകൊണ്ടാണ് നിങ്ങൾക്കുനേരെ ഇങ്ങനെ സംഭവിച്ചുകൊണ്ടേയിരിക്കുന്നത്?”- സംഭവത്തിന് പിന്നാലെ ഒരു റിപ്പോർട്ടർ ട്രംപിനോട് ചോദിച്ചു. മുൻ യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ പേരടക്കം പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപ് മറുപടി പറഞ്ഞത്.”നിങ്ങൾക്കറിയാമല്ലോ, ഞാൻ വധശ്രമങ്ങളെക്കുറിച്ച് പഠിച്ചിട്ടുണ്ട്. ഏറ്റവുമധികം സ്വാധീനമുള്ള വ്യക്തികളെ, ഏറ്റവുമധികം കാര്യങ്ങൾ ചെയ്യുന്ന ആളുകളെ നോക്കൂ, നിങ്ങൾ എബ്രഹാം ലിങ്കണെ നോക്കൂ…ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്ന ആളുകൾ, അവരെയാണ് അവർ ലക്ഷ്യമിടുന്നത്. – ട്രംപ് പറഞ്ഞു.”അതിൽ എനിക്ക് ബഹുമാനമുണ്ടെന്ന് പറയാൻ വിഷമമുണ്ട്. പക്ഷേ ഞാൻ ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഞങ്ങൾ ഈ രാജ്യത്തെ മാറ്റിമറിച്ചു. അതിൽ സന്തോഷിക്കാത്ത ധാരാളം ആളുകളുണ്ട്. അതിനാൽ അതാണ് ഉത്തരമെന്ന് ഞാൻ കരുതുന്നു. – ട്രംപ് വ്യക്തമാക്കി.


Source link

Back to top button