test del 3
ഇനി ചർച്ച ഫോണിൽ, ‘പാക്ക് യാത്ര’ റദ്ദാക്കി ട്രംപ്; ഹോർമുസ് തുറക്കുന്നത് വൈകും, ക്രൂഡ് ഓയിലിന് ‘തീയിടാൻ’ ഇറാൻ – യുഎസ് യുദ്ധം വീണ്ടും? നിക്ഷേപകർക്ക് ആശങ്ക

പാക്കിസ്ഥാനിൽ നടക്കാനിരുന്ന ഇറാൻ – യുഎസ് സമാധാന ചർച്ച പൊളിഞ്ഞതോടെ നാളെ ഓഹരി, സ്വർണം, ക്രൂഡ് ഓയിൽ വിപണികളുടെ ദിശ എന്താകുമെന്നതിൽ നിക്ഷേപകർ കടുത്ത ആശങ്കയിൽ. നേരിട്ടുള്ള ചർച്ചകൾക്ക് വിമുഖത പ്രകടിപ്പിച്ചെങ്കിലും ഫോണിലൂടെ അനുനയം തുടരുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നത്. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തത് തിരിച്ചടിയാണ്. പാക്കിസ്ഥാനിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി യുഎസ് പ്രതിനിധികളുടെ വരവിന് മുമ്പ് തന്നെ മടങ്ങി. ഇതോടെ യുഎസ് പ്രതിനിധികളുടെ യാത്രയും ട്രംപ് റദ്ദാക്കി.നാവിക ഉപരോധം നീക്കാതെ ചർച്ചകൾക്ക് തയാറല്ലെന്നാണ് ഇറാന്റെ നിലപാട്. ഇറാന്റെ നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് ട്രംപും പറയുന്നു. ‘ ഇറാനിൽ ആരാണ് ഭരണം നയിക്കുന്നതെന്ന് അവർക്ക് തന്നെ അറിയില്ല. നിലവിൽ എല്ലാ സാധ്യതകളും യുഎസിന് അനുകൂലമാണ്. ഇനി ചർച്ചക്ക് തയാറാണെങ്കിൽ ഇറാന് ഫോണിൽ വിളിക്കാവുന്നതാണ്’ – എന്നും ട്രംപ് പറയുന്നു. സമാധാന ശ്രമങ്ങൾ പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്ന സൂചന വിപണിക്ക് പ്രതീക്ഷയാണ്. അതിനിടെ ലെബനനിൽ ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചെന്നും റിപ്പോർട്ടുകൾ. വ്യാപാരം നടന്ന മൂന്നു ദിവസങ്ങളിലും വിപണി നഷ്ടത്തിലായിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ഐടി മേഖലയിലെ വിൽപന സമർദവുമാണ് വിപണിയെ ഇടിവിലേക്ക് നയിച്ചത്. മൂന്നു ദിവസങ്ങൾക്കുള്ളിൽ നിക്ഷേപകർക്ക് നഷ്ടമായത് 7.17 ലക്ഷം കോടി രൂപയാണെന്നും കണക്ക്.
Source link


