test del 5 copy of del 3
‘ഇത് അന്യായം, അഭിനയിച്ചതിന് പ്രതിഫലം നൽകി, മെയിൻ ആകണമെന്ന് ആവശ്യപ്പെട്ടാൽ നടക്കില്ല’; നടി അനുഗ്രഹയ്ക്കെതിരെ വിജയ് കുമാർ

നടി അനുഗ്രഹ എസ്. നമ്പ്യാർ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് മറുപടിയുമായി ‘റിസോർട്ട്’ സീരീസ് സംവിധായകൻ വിജയ് കുമാർ രംഗത്ത്. അനുഗ്രഹയ്ക്ക് പ്രൊഡക്ഷൻ കമ്പനി നൽകാനുള്ള പണം കൃത്യമായി നൽകിയിട്ടുണ്ടെന്നും, മറിച്ച് നടി പ്രൊഡക്ഷൻ കമ്പനിക്ക് പണം തിരികെ നൽകാനുണ്ടെന്നുമാണ് വിജയ് കുമാർ വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് വിജയകുമാർ തന്റെ ഭാഗം വ്യക്തമാക്കിയത്. അനുഗ്രഹ അഭിനയിച്ച അത്രയും ദിവസത്തെ പണം പ്രൊഡക്ഷൻ കമ്പനി കൃത്യമായി നൽകിയിട്ടുണ്ടെന്ന് വിജയ് കുമാർ പറഞ്ഞു. ഏഴ് മാസം തന്നെ ലോക്ക് ചെയ്തു എന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. ‘‘ഈ ക്ലാരിഫിക്കേഷൻ വിഡിയോ ഒന്നും കൊടുക്കരുതെന്ന് തന്നെയാണ് ഞാൻ പ്ലാൻ ചെയ്തത്. എന്തിന്, നമ്മുടെ ഭാഗത്ത് തെറ്റൊന്നുമില്ലല്ലോ, ഇതിനെ നമുക്ക് ലീഗൽ ആയി ഫേസ് ചെയ്യാം എന്ന് കരുതിയാണ് ഞാൻ പ്ലാൻ ചെയ്തത്. പക്ഷേ ഇന്നലെ മുതൽ ഒരു 20-30 കോളുകൾ. എന്താണെന്നുവച്ചാൽ ഈ മീഡിയ ചാനലുകൾ ഒക്കെ വിളിച്ച് ഒരു ക്ലാരിഫിക്കേഷൻ വിഡിയോ തരൂ, അല്ലെങ്കിൽ ഞങ്ങളോട് സംസാരിക്കൂ, നിങ്ങളുടെ ഭാഗത്തുള്ള കാര്യങ്ങൾ പറയൂ എന്നൊക്കെ ചോദിക്കുന്നു.ആദ്യത്തെ ആരോപണം: ആ പെൺകുട്ടി പറയുന്നു പണം കൊടുക്കാതെ പറ്റിച്ചു എന്ന്. പ്രൊഡക്ഷൻ കമ്പനിയുമായി ഞാൻ എല്ലാ കാര്യങ്ങളും സംസാരിച്ചു. ആ പെൺകുട്ടി അഭിനയിച്ച അത്രയും ദിവസത്തെ പണം കൃത്യമായി സെറ്റിൽ ചെയ്തിട്ടുണ്ട്. അതിന്റെ എല്ലാ ഡീറ്റെയിൽസും പ്രൊഡക്ഷൻ കമ്പനിയുടെ കയ്യിലുണ്ട്. പിന്നെ ഒരു കാര്യം, ആ പെൺകുട്ടി 25,000 രൂപ അഡ്വാൻസ് ചോദിച്ചു. തനിക്ക് പണത്തിന് ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോൾ മാനുഷിക പരിഗണന വച്ച് പ്രൊഡക്ഷൻ കമ്പനി അത് നൽകി. സത്യത്തിൽ ആ പെൺകുട്ടി ഇനിയും ഒരു 10,000 രൂപ പ്രൊഡക്ഷൻ കമ്പനിക്ക് തിരിച്ചു നൽകാനുണ്ട്. ഇത് നുണയാണെങ്കിൽ അത് അനുഗ്രഹ തന്നെ പറയട്ടെ.
Source link


