LIFESTYLE NEW

ഇഞ്ചക്ഷൻ പേടിച്ച് ഓടിപ്പോയി; പതുങ്ങിനിന്ന് പിടികൂടി നഴ്‌സുമാർ, വൈറലായി വീഡിയോ


ജീവിതത്തിൽ ചില കാര്യങ്ങളോടുള്ള മനുഷ്യന്റെ ഭയം വളരെ ഭീകരമായിരിക്കും. ചില മനുഷ്യർക്ക് ഇഞ്ചക്ഷനോടുള്ള ഭയം അത്തരത്തിലുള്ളതാണ്. കുട്ടികളിലാണ് ഈ ഭയം അധികമായി കാണപ്പെടുന്നത്. ആശുപത്രികളിലെ ഇഞ്ചക്ഷൻ റൂമിൽ കയറിയാൽ അലറിവിളിക്കുന്നവരാണ് മിക്കകുട്ടികളും. അങ്ങനെ അലറിക്കരയുന്നവരെ സൂത്രം കാട്ടി വലയിലാക്കുന്ന ഡോ‌ക്‌ടർമാരെയും നഴ്‌സുമാരെയും നമ്മൾ ധാരാളം വീഡിയോകളിൽ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഇഞ്ചക്ഷൻ എടുക്കുമെന്ന് ഭയന്ന് ആശുപത്രിക്ക് വെളിയിലേക്ക് ഓടിയ കുട്ടിയെ ഒളിച്ചുനിന്ന് പിടികൂടുന്ന നഴ്‌സുമാരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ഈ വിഷു കൊച്ച് തൂക്കി’ എന്ന കാപ്‌ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപേരാണ് നഴ്‌സുമാരെ ട്രോളി കമന്റ് ചെയ്യുന്നത്. ഇനി മുതൽ വെള്ള ഡ്രസ് ധരിച്ച ആരെ കണ്ടാലും കുട്ടി ഓടുമെന്നും ചിലർ തമാശയായി പറയുന്നുണ്ട്.


Source link

Back to top button