ഗൾഫും യൂറോപ്പുമല്ല; ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പോകുന്നത് ആഫ്രിക്കയിലേക്ക്, കാരണം ഇതാണ്

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഗൾഫിലേക്കും യൂറോപ്പിലേക്കുമുള്ള ടൂറിസം പാക്കേജുകൾ കൂപ്പുകുത്തിയപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് സന്ദർശക പ്രവാഹം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് പോകുന്നവരുടെ എണ്ണം കൂടി. അവധിക്കാല പാക്കേജുകളിൽ കൂടുതലും ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണെന്ന് പ്രമുഖ ടൂറിസം ഏജൻസികൾ പറയുന്നു. മികച്ച യാത്രാനുഭവം, വൈവിദ്ധ്യങ്ങൾ, ഭക്ഷണം, സുരക്ഷിതത്വം ഇവയെല്ലാം പ്രമുഖ ആഫ്രിക്കൻ രാജ്യങ്ങളുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ നിന്ന് ആഫ്രിക്കയിലേക്ക് അതത് രാജ്യങ്ങളുടെ വിമാനസർവീസുകളുമുണ്ട്. ഇന്ത്യ- ആഫ്രിക്ക ഭായി ഭായിഇന്ത്യ- ആഫ്രിക്ക ഭായി ഭായി
Source link


