test del 5 copy of del 3

ആക്രിക്കടയിൽ വിറ്റ പുസ്തകത്തിൽ 6 പവൻ സ്വർണം; തിരച്ചിലിൽ 4 ഗ്രാം ഒഴികെ കണ്ടെത്തി


ചവറ (കൊല്ലം) ∙ കള്ളനെ പേ‍ടിച്ചു പാഠപുസ്തകത്തിൽ‍ ‘ഭദ്രമായി’ ഒളിപ്പിച്ച 6 പവൻ സ്വർണാഭരണങ്ങൾ ആക്രിക്കടയിലെത്തി. സ്വർണം നഷ്ടമായതു വീട്ടുകാർ അറിഞ്ഞത് മൂന്നാം നാൾ. ഉടൻ ആക്രിക്കടയിലെത്തി തൊഴിലാളികൾക്കൊപ്പം നടത്തിയ തിരച്ചിലിൽ 4 ഗ്രാം ഒഴികെ ആഭരണങ്ങൾ കണ്ടെത്തി. തിരച്ചിലിനിടെ 2 ഇതരസംസ്ഥാനത്തൊഴിലാളികൾക്കു സൂര്യാതപമേൽക്കുകയും ചെയ്തു. തേവലക്കര പാലയ്ക്കൽ വടക്ക് മണ്ണാന്റെ വടക്കേതിൽ (കൈതപ്പുഴ) ഉമ്മർകുട്ടിയാണ് 21ന് വൈകിട്ട് കുന്നേൽ ജംക്‌ഷനിൽ എ.നിസാറിന്റെ എഎൻ ട്രേഡേഴ്സ് ആക്രിക്കടയിൽ വീട്ടിലെ പഴയ സാധനങ്ങളും പുസ്തകവും ഉൾപ്പെടെ പെട്ടി ഓട്ടോയിൽ എത്തിച്ചു വിറ്റത്. 


Source link

Back to top button