NATIIONAL

അവസാന പന്തിൽ സെഞ്ചറിയടിച്ച സഞ്ജുവിനെ കെട്ടിപ്പിടിച്ച് സൂര്യ, അഭിനന്ദിച്ച് ക്യാപ്റ്റൻ പാണ്ഡ്യയും ജസ്പ്രീത് ബുമ്രയും– വിഡിയോ


മുംബൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ തകർപ്പന്‍‍ സെഞ്ചറി നേടിയതിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ സഞ്ജു സാംസണെ അഭിനന്ദിച്ച് മുംബൈ ഇന്ത്യൻസ് താരങ്ങൾ. മുംബൈയ്ക്കെതിരെ 54 പന്തുകള്‍ നേരിട്ട സഞ്ജു 101 റൺസെടുത്തു പുറത്താകാതെനിന്നു. ക്രിഷ് ഭഗത് എറിഞ്ഞ 20–ാം ഓവറിലെ ആറാം പന്തിൽ ഡീപ് സ്ക്വയർ ലെഗിലേക്ക് ബൗണ്ടറി കടത്തിയാണ് സഞ്ജു ഐപിഎൽ സീസണിലെ രണ്ടാം സെഞ്ചറിയിലെത്തിയത്. മലയാളി താരം ഒരിക്കൽ കൂടി അപരാജിത കുതിപ്പ് നടത്തി മടങ്ങുന്നതിനിടെ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ചിരിച്ചുകൊണ്ട് സഞ്ജുവിന് അരികിലെത്തി. അഭിനന്ദിച്ച ശേഷം മടങ്ങി. ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സഞ്ജുവിനെ കെട്ടിപ്പിടിച്ചു. പേസർ ജസ്പ്രീത് ബുമ്രയും സഞ്ജുവിനെ അഭിനന്ദിച്ച ശേഷമാണു ഗ്രൗണ്ട് വിട്ടത്.ഐപിഎലിൽ സഞ്ജുവിന്റെ അഞ്ചാമത്തെയും ട്വന്റി20 കരിയറിൽ എട്ടാമത്തെയും സെഞ്ചറിയാണിത്. മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ അടിതെറ്റിയ മുംബൈയുടെ പോരാട്ടം 104 റൺസിൽ ഒതുങ്ങി. പതർച്ചയോടെയായിരുന്നു ചെന്നൈ ബാറ്റിങ്ങിന്റെ തുടക്കം. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് (14 പന്തിൽ 22) പതിവുപോലെ നേരത്തേ മടങ്ങി. മൂന്നാമനായി എത്തിയ സർഫറാസ് ഖാനും (8 പന്തിൽ 14) നിലയുറപ്പിക്കാൻ സാധിച്ചില്ല. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജുവിന്റെ ബലത്തിലാണ് പവർപ്ലേ അവസാനിക്കുമ്പോൾ ചെന്നൈ സ്കോർ 73ൽ എത്തിയത്. വൈകാതെ ശിവം ദുബെയും (8 പന്തിൽ 5) പുറത്തായതോടെ ചെന്നൈ തകർച്ച മണത്തു. 


Source link

Back to top button