test del 5 copy of del 3

അത്താഴവിരുന്നിനിടെ വെടിവയ്പ്, ട്രംപിനെ ഒഴിപ്പിച്ചു; നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി – പ്രധാന വാർത്തകൾ


വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെ വെടിവയ്പുണ്ടായതിനെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സ്ഥലത്തുനിന്ന് ഒഴിപ്പിച്ചതും അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതും വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയെന്ന വാർത്തയും പ്രധാന വാർത്തകളിൽ ഇടംനേടി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ. നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വ്ലാത്താങ്കര സ്വദേശി അൽമ (33) ആണ് മരിച്ചത്. സംഭവത്തിൽ അൽമയുടെ ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിഎസ്എസി പരിശീലന കേന്ദ്രങ്ങളിലെ അധ്യാപകനാണ് വിഷ്ണു.ഡൽഹി വിമാനത്താവളത്തിൽ സ്വിസ് വിമാനത്തിന്റെ എൻജിന് തീപിടിച്ച് ആറ് യാത്രക്കാർക്ക് പരുക്ക്. എൻജിൻ തകരാറിനെ തുടർന്ന് പൈലറ്റ് അവസാനനിമിഷം ടേക്ക് ഓഫ് ഒഴിവാക്കി. ഫ്ലൈറ്റ് നമ്പർ എൽഎക്സ്147 എയർബസ് 330 ആണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് യാത്രക്കാരെ അടിയന്തരമായി വിമാനത്തിൽനിന്ന് പുറത്തിറക്കി.


Source link

Back to top button