CINEMA
അങ്കം അട്ടഹാസം

മാധവ് സുരേഷ്, സൈജു കുറുപ്പ്, അലൻസിയർ, നന്ദു, അന്ന രേഷ്മ രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജിത്ത് എസ്.നായർ സംവിധാനം ചെയ്യുന്ന അങ്കം അട്ടഹാസം മേയ് 8ന് പ്രദർശനത്തിന്. പുതുമുഖം അംബികയാണ് നായിക. എം.എ. നിഷാദ്, നോബി, അജയ്, സ്മിനു സിജോ, ദീപക് ശിവരാജൻ, വാഴ ഫെയിം അമിത്ത്, കുട്ടി അഖിൽ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽകുമാർ ജിയും, സാമുവൽ മത്തായിയും ( യുഎസ്. എ) ചേർന്നാണ് നിർമ്മാണം. വിതരണം ശ്രീ ഗോകുലം മുവീസ് .
Source link


