AUTO

മോട്ടർ ഇൻഷുറൻസ് ക്ലെയിം: സ്വകാര്യ കമ്പനികളുടെ ചൂഷണത്തിനെതിരെ കോട്ടയം സ്വദേശി ഒംബുഡ്സ്മാനിലേക്ക്


ഇൻഷുറൻസ് വിപണിയിൽ വിദേശനിക്ഷേപം അനുവദിച്ചതോടെ ഒട്ടേറെ ഇൻഷുറൻസ് കമ്പനികൾ വന്നു. മത്സരം കൂടിയതോടെ ഉപയോക്താക്കൾക്ക് കുറഞ്ഞ പ്രീമിയത്തിൽ മികച്ച പോളിസികൾ ലഭിക്കാൻ അവ കാരണമായി. പ്രീമിയം കുറവായതിനാൽ മാത്രം ഇൻഷുറൻസ് കവറേജ് മികച്ചതാകുമോ? അപകടമുണ്ടായി ക്ലെയിം ലഭിക്കാനായി കമ്പനി സമീപിക്കുമ്പോഴാണ് പല നൂലാമാലകളും ഉയർന്നു വരുന്നത്. കോട്ടയം സ്വദേശിയായ രാഹുലിനുണ്ടായ അനുഭവം വായിക്കൂ.. സംഭവിച്ചത് കോട്ടയം സ്വദേശിയായ രാഹുലിന്റെ കാർ മാരുതി ബ്രെസ്സ സമ്പൂർണ മോട്ടർ പോളിസിയുടെ (comprehensive motor policy) കീഴിൽ ഇൻഷുർ ചെയ്തതാണ്. വാഹനം കഴിഞ്ഞ വർഷം ഒക്ടോബറിൽ മധുരയ്ക്കു പോയപ്പോൾ അപകടമുണ്ടായി. മാരുതി എബിടിയുടെ മധുരയിലുള്ള സർവീസ് സെന്ററിൽ കാർ റിപ്പയർ ചെയ്തു. ഇൻഷുറൻസ് ലഭിക്കുകയും ചെയ്തു. എല്ലാ അറ്റകുറ്റപ്പണികൾക്കും ശേഷം കാർ തിരികെ നാട്ടിലേക്കു കൊണ്ടുവരുമ്പോൾ പെരുവന്താനം എന്ന സ്ഥലത്ത് അപകടത്തിൽപെട്ടു. ഇത് പൊലീസ് ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചെയിൻ കൂട്ടിയിടിയായിരുന്നു അത്. മുന്നിലും പിന്നിലും കേടുപാടുകൾ സംഭവിച്ചു. ഇത് യഥാർഥവും ക്ലെയിമിന് അർഹതയുള്ളതുമായ നഷ്ടമായിരുന്നു. വാഹനം അംഗീകൃത വർക്‌ഷോപ്പിൽ അറ്റകുറ്റപ്പണികൾ നടത്തി. മൊത്തം ബിൽ തുക ₨ 1,03,773 ൽ കൂടുതൽ ആയിരുന്നു. ഇത് രാഹുൽ നേരിട്ട് അടച്ചു.ക്ലെയിം തർക്കത്തിലേക്ക്രണ്ടാമത്തെ അപകടം :അറ്റകുറ്റപ്പണികൾ കഴിഞ്ഞശേഷം, വാഹനം വീട്ടിലേക്കു കൊണ്ടുവരാൻ പോളിസി ഉടമ ഡ്രൈവറെ ഏർപ്പെടുത്തി. യാത്രയ്ക്കിടെ, സാധാരണ റോഡ് സാഹചര്യത്തിൽ മറ്റൊരു അപകടം സംഭവിച്ചു. അതനുസരിച്ച് ഇൻഷുറൻസ് കമ്പനിയിൽ ക്ലെയിം സമർപ്പിച്ചു.


Source link

Back to top button