LATEST

ഇന്ത്യക്കാർ അടിയന്തരമായി ഇറാൻ വിടാൻ നിർദ്ദേശം

ന്യൂഡൽഹി: യു.എസ് ആക്രമണ ഭീഷണ കണക്കിലെടുത്ത് ഇറാനിലെ ഇന്ത്യക്കാരോട് അടിയന്തരമായി മടങ്ങാൻ എംബസി നിർദ്ദേശം. വാണിജ്യ വിമാനങ്ങളോ, ലഭ്യമാകുന്ന മറ്റേത് ഗതാഗത മാർഗമോ ഉപയോഗിച്ച് രാജ്യം വിടാൻ ഇറാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ, തീർത്ഥാടകർ, വിനോദ സഞ്ചാരികൾ, ബിസിനസുകാർ തുടങ്ങി എല്ലാവർക്കും നിർദ്ദേശം ബാധകമാണ്.

ജനുവരി 14ന് നൽകിയ നിർദ്ദേശം ഓർമ്മിപ്പിച്ചുള്ള പുതിയ ഉത്തരവിൽ ഇന്ത്യൻ പൗരൻമാരോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടു. പ്രകടനങ്ങളും പ്രതിഷേധങ്ങളുമുള്ള സ്ഥലത്ത് പോകരുത്. ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തുക. പ്രാദേശിക മാദ്ധ്യമങ്ങളിലെ വാർത്തകൾ ശ്രദ്ധിക്കുക. ഇന്ത്യക്കാരോട് പാസ്‌പോർട്ട് അടക്കം തിരിച്ചറിയൽ രേഖകൾ തയ്യാറാക്കി വയ്‌ക്കാനും ഇന്ത്യൻ എംബസിയിൽ സഹായം തേടാനും ആവശ്യപ്പെട്ടു. എല്ലാ ഇന്ത്യക്കാരും എംബസിയിൽ രജിസ്റ്റർ ചെയ്യണം. ഹെൽപ്‌ലൈൻ: +989128109115, +989128109109; +989128109102; +989932179359. ഇ- മെയിൽ: cons.tehran@mea.gov.in.


Source link

Related Articles

Back to top button