LATEST

എം.ഡി.എം.എയുമായി ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ

തിരുവല്ല: 46 ഗ്രാം എം.ഡി.എം.എയുമായി സി.പി.എം പ്രവർത്തകനും ഡി.വൈ.എഫ്.ഐ നേതാവും അറസ്റ്റിൽ. അടൂർ ഇളമണ്ണൂർ ഭൂതങ്കര അനിൽ ഭവനിൽ അഖിൽരാജ് (28), അനന്തു ഭവനിൽ അനന്തു (26) എന്നിവരെയാണ് തിരുവല്ല എസ്.എച്ച്.ഒ കെ.എസ്.സുജിത്തിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ തിരുവല്ല ബസ് സ്റ്റാൻഡിൽ നിന്ന് പിടികൂടിയത്.

അഖിൽരാജ് ഡി.വൈ.എഫ്.ഐ ഇളമണ്ണൂർ മേഖലാ സെക്രട്ടറിയും സി.പി.എം പൂതങ്കര കിഴക്ക് ബ്രാഞ്ച് അംഗവുമാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എം.ഡി.എം.എ വിപണനം ചെയ്യുന്ന സംഘങ്ങളുടെ ക്യാരിയേഴ്സായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ജില്ലാ പൊലീസ് ചീഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എസ്‌. പ്രകാശ്, തിരുവല്ല ഡിവൈ.എസ്.പി ടി.ആർ.ജിജു എന്നിവരുടെ മേൽനോട്ടത്തിൽ അന്വേഷണസംഘം രൂപീകരിച്ച് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.

സബ് ഇൻസ്പെക്ടർമാരായ ധന്യ, ആർ.അജികുമാർ, ജില്ലാ ഡാൻസാഫ് ടീമിലെയും തിരുവല്ല ഡാൻസാഫ് സ്പെഷ്യൽ സ്‌ക്വാഡിലെയും അംഗങ്ങളായ സുജിത്ത്, മിഥുൻ, ശ്രീരാജ്, ബിനു, ജിതിൻ, അഖിലേഷ്, അവിനാഷ്, ടോജോ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.


Source link

Related Articles

Back to top button