LATEST

അണ്ടർവെയറിനും വെൻഡിംഗ് മെഷീൻ; സ്ഥാപിച്ചിരിക്കുന്നത് ഇന്ത്യയിലെ ഈ പ്രമുഖ മെട്രോ സ്റ്റേഷനിൽ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ വികസിത രാജ്യങ്ങൾക്കൊപ്പം മുന്നേറുകയാണ്. വന്ദേ ഭാരത് മെട്രോ ഇതിനുദാഹരണമാണ്. വൃത്തിയുടെ കാര്യത്തിലുൾപ്പെടെ ഇന്ത്യൻ മെട്രോ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലെത്തിയിരിക്കുന്നു. ഇപ്പോഴിതാ ഡൽഹി മെട്രോയിലുള്ള വ്യത്യസ്തമായ ഒരു വെൻഡിംഗ് മെഷീൻ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്.

ഡൽഹി രോഹിണി ഈസ്റ്റ് മെട്രോ സ്റ്റേഷനിലെ അണ്ടർഗാർമെന്റ് (അടിവസ്‌ത്രം) വെൻഡിംഗ് മെഷീനാണ് സാമൂഹ്യ മാദ്ധ്യമ ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തുന്നത്. സാധാരണയായി സോഫ്‌ട് ഡ്രിങ്ക്‌സ്, ചി‌പ്‌സ്, സാനിട്ടറി പാഡ്‌‌ തുടങ്ങിയവയാണ് വെൻഡിംഗ് മെഷീനിൽ നിന്ന് ലഭിക്കാറുള്ളത്. എന്നാൽ അടിവസ്ത്രം ലഭിക്കുന്ന മെഷീൻ ആദ്യമായി കണ്ട യാത്രക്കാരിയായ യുവതി വീഡിയോ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു.

‘വളരെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം കണ്ടു. അണ്ടർവെയർ വിൽക്കുന്ന വെൻഡിംഗ് മെഷീൻ! ഏത് തരം നവീകരണത്തിലാണ് നാം എത്തിയിരിക്കുന്നത്. എന്നാൽ ആരാണ് മെട്രോ സ്റ്റേഷനിൽ പോയിട്ട്, അയ്യോ അണ്ടർവെയർ മറന്നു, ഇവിടെനിന്ന് വാങ്ങാം എന്നുകരുതുന്നത്’-എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആർത്തവ സമയത്ത് സ്ത്രീകൾക്കിത് വളരെ ഉപകാരപ്പെടുമെന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു.



Source link

Related Articles

Back to top button