LATEST

റോഡിന് കുറുകെ കിടന്ന വൈദ്യുതി ലൈനിൽ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

തിരുവനന്തപുരം: നെയ്യാ​റ്റിൻകരയിൽ റോഡിന് കുറുകെ കിടന്ന ഇലക്ട്രിക് ലൈനിൽ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്കേ​റ്റു. നെയ്യാ​റ്റിൻകര ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. കാഞ്ഞിരംകുളം സ്വദേശി രാജേന്ദ്രനാണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന മകൻ അരുണിന് നിസാരപരിക്കേ​റ്റു. രാജേന്ദ്രനെ നെയ്യാ​റ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പണിനടക്കുന്നയിടത്ത് റോഡിന് കുറുകെക്കിടന്ന കമ്പിയിൽ കുടുങ്ങിയാണ് അപകടമുണ്ടായത്. പണി നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.


Source link

Related Articles

Back to top button