LATEST

ഇത്തവണയും പതിവുതെറ്റിയില്ല; ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ നിരോധിച്ച നോട്ടുകളുടെ കൂമ്പാരം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് ഇത്തവണയും നിരോധിച്ച നോട്ടുകൾ കണ്ടെത്തി. ഫെബ്രുവരി മാസത്തെ ഭണ്ഡാരം വരവ് എണ്ണിത്തിട്ടപ്പെടുത്തുമ്പോഴാണ് നിരോധിച്ച നോട്ടുകൾ കണ്ടെത്തിയത്. ആകെ 71,500 രൂപ മൂല്യം വരുന്ന 66 നിരോധിച്ച നോട്ടുകളാണ് കണ്ടെത്തിയത്. ഇതിൽ 33 എണ്ണം 500 രൂപയുടെ നോട്ടുകളാണ്. അവശേഷിക്കുന്ന 33ൽ 22 എണ്ണം രണ്ടായിരം രൂപയുടെ നോട്ടുകളും 11എണ്ണം 11000 രൂപ മൂല്യം വരുന്ന നോട്ടുകളുമാണ്.

കഴിഞ്ഞ മാസങ്ങളിലെല്ലാം ഇതേ നിലയിൽ ഭണ്ഡാരത്തിൽ നിന്ന് നിരോധിച്ച നോട്ടുകൾ കണ്ടെത്തിയിരുന്നു. ആരാണ് ഇത്തരത്തിൽ നിരോധിച്ച നോട്ടുകൾ ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരങ്ങളിൽ നിക്ഷേപിക്കുന്നതെന്ന് വ്യക്തമല്ല.


Source link

Related Articles

Back to top button