CINEMA

ഭിന്നശേഷിക്കാരനായ ആരാധകനെ തട്ടിമാറ്റി, കൊഹ്‌‌ലിക്കെതിരെ സോഷ്യൽ മീഡിയയിൽ പൊട്ടിത്തെറി

മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌‌ലിക്കും നടി അനുഷ്‌ക ശർമ്മയ്ക്കും സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. മുംബയ് വിമാനത്താവളത്തിൽ ഭിന്നശേഷിക്കാരനായ ആരാധകനോട് താരം കാണിച്ച മോശം സമീപനമാണ് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയത്.

രാജസ്ഥാനിലെ വൃന്ദാവൻ ആശ്രമത്തിൽ ആത്മീയഗുരു പ്രേമാനന്ദ് ജി മഹാരാജിനെ കണ്ട ശേഷം മടങ്ങിയെത്തുകയായിരുന്നു കൊഹ്‌‌ലിയും അനുഷ്‌കയും. വിമാനത്താവളത്തിന്റെ ടെർമിനലിന് പുറത്തേക്ക് വന്ന ദമ്പതികളുടെ അരികിലേക്ക് സെൽഫിയെടുക്കാൻ ഭിന്നശേഷിക്കാരനായ ആരാധകൻ സമീപിക്കുകയായിരുന്നു.

എന്നാൽ ഉടൻ തന്നെ കൊഹ്‌‌ലിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടയുകയും ബലമായി പിടിച്ചു മാറ്റകയുമായിരുന്നു. താരദമ്പതികൾ ഇത് ശ്രദ്ധിച്ചുവെങ്കിലും ഒന്നും കണ്ടില്ലെന്ന മട്ടിൽ പെട്ടെന്ന് കാറിൽ കയറിപ്പോകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഇരുവരുടെയും പെരുമാറ്റം ക്രൂരമായിപ്പോയി എന്ന കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.


Virat Kohli and Anushka Sharma were spotted at Mumbai Airport after taking blessings from Premanand Ji Maharaj. pic.twitter.com/3L9FOUBJmw
— Virat Kohli Fan Club (@Trend_VKohli) December 16, 2025

TAGS: NEWS 360, NATIONAL, NATIONAL NEWS, KOHLI, ANUSHKA, LATESTNEWS, VIRALNEWS, SOCIAL MEDIA


Source link

Related Articles

Back to top button