LATEST

യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു; വന്ദേഭാരതിന്റെ ആകെ കോച്ചുകള്‍ ഇരട്ടിയാക്കി റെയില്‍വേ

ന്യൂഡല്‍ഹി: അതിവേഗ യാത്രയ്ക്കായി വന്ദേഭാരത് എക്‌സ്പ്രസ് തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ട് പല റൂട്ടുകളിലും നിലവിലുണ്ട്. ഈ സാഹചര്യത്തിന് പരിഹാരമായി കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കി ഉയര്‍ത്തിയിരിക്കുകയാണ് റെയില്‍വേ. നാഗ്പൂര്‍ – ഇന്‍ഡോര്‍ റൂട്ടിലാണ് വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം കൂട്ടിയത്. നിലവില്‍ ഈ റൂട്ടില്‍ എട്ട് കോച്ചുകളുള്ള ട്രെയിന്‍ ആണ് ഓടിച്ചിരുന്നത്. ഇത് 16 ആക്കി ഉയര്‍ത്തിയിരിക്കുകയാണ് റെയില്‍വേ.

നവംബര്‍ 24 മുതല്‍ നാഗ്പൂരില്‍ നിന്നും ഇന്‍ഡോറില്‍ നിന്നും പുറപ്പെടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളില്‍ പുതിയ ക്രമീകരണം പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. 16 കോച്ചുകളായി ഉയര്‍ത്തിയതിലൂടെ 1128 പേര്‍ക്ക് ഒരേസമയം ഈ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയും. ഇതിലൂടെ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം കുറയ്ക്കുകയാണ് ഉദ്ദേശം. രാജ്യത്തെ ഒട്ടുമിക്ക റൂട്ടുകളിലും വന്ദേഭാരത് എക്‌സ്പ്രസുകള്‍ സൂപ്പര്‍ഹിറ്റായി ഓടുന്നുണ്ട്. അപൂര്‍വം ചില റൂട്ടുകളില്‍ മാത്രമാണ് പ്രതീക്ഷിച്ച അത്രയും യാത്രക്കാരെ കിട്ടാത്തത്.

യാത്രക്കാരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് വന്ദേഭാരത് ട്രെയിന്‍ കോച്ചുകള്‍ വര്‍ദ്ധിപ്പിക്കുകയെന്നതാണ് റെയില്‍വേയുടെ നയം. കേരളത്തിന് ആദ്യം അനുവദിച്ച് രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്കും (തിരുവനന്തപുരം -കാസര്‍കോട് – തിരുവനന്തപുരം, മംഗളൂരു – തിരുവനന്തപുരം- മംഗളൂരു) കോച്ചുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. അതുപോലെ തന്നെ യാത്രക്കാരുടെ എണ്ണം കുറവുള്ള ഗോവ- മംഗളൂരു വന്ദേഭാരത് കോഴിക്കോടേക്ക് നീട്ടാനും റെയില്‍വേ ആലോചിക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഉന്നയിച്ച് ആവശ്യമാണിത്.


Source link

Related Articles

Leave a Reply

Back to top button