LATEST

കലാഭവൻ റോഡിലെ ക്വാർട്ടേഴ്‌സിൽ യുവാവിന്റെ മൃതദേഹം,​ കൊലപാതകമെന്ന് സംശയം

കൊച്ചി: അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കൊച്ചി കലാഭവൻ റോഡിലെ ക്വാർട്ടേഴ്‌സിലാണ് കാഞ്ഞിരപ്പള്ളി സ്വദേശി അഭിജിത്തിന്റെ (21)​ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റ നിലയിലാണ് അഭിജിത്തിന്റെ മൃതദേഹം കാണപ്പെട്ടത്. യുവാവിന്റേത് കൊലപാതകമാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


Source link

Related Articles

Leave a Reply

Back to top button