NEWS

കണ്ണൂരിൽ കോൺഗ്രസ് നേതാവിന് മർദ്ദനം ; രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തു

കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ടൗൺ എസ്.ഐ രഞ്ജീവ്,​ എ.എസ്.ഐ ബിനു കൃഷ്ണൻ എന്നിവർക്കാണ് സസ്പെൻഷൻ. ഉത്തരമേഖല ഡി.ഐ.ജി യതീഷ് ചന്ദ്രയാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.

വ്യാഴാഴ്ച രാത്രി എസ്.എൻ പാർക്കിന് സമീപത്താണ് സംഭവം. ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കണ്ണൂർ മണ്ഡലം പ്രസിഡന്റ് ആർ. രഞ്ജിത്തിനാണ് മർദ്ദനമേറ്റത്. കോർപ്പറേഷൻ മുൻ കൗൺസിലർ കൂടിയാണ് രഞ്ജിത്ത്. നേരിട്ടത് ക്രൂര മർദ്ദനമെന്നും നിന്നെ കൊല്ലുമെടായെന്ന് വിളിച്ച് പൊലീസ് ആക്രോശിച്ചുവെന്നും രഞ്ജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. സമീപത്തുണ്ടായ ആളുകൾ ഇടപെട്ടാണ് രക്ഷിച്ചതെന്നും രക്ഷിക്കാൻ ശ്രമിച്ചവരെയും മർദ്ദിക്കാൻ ശ്രമമുണ്ടായെന്നും രഞ്ജിത്ത് ഇന്നലെ പ്രതികരിച്ചിരുന്നു.


Source link
NEWS

Back to top button