LIFESTYLE

മിക്സിയുടെ ശബ്ദം അലോസരപ്പെടുത്തുന്നുണ്ടോ? പുതിയത് മേടിക്കാതെ പരിഹാരമുണ്ട്


മിക്സർ ഗ്രൈൻഡർ അടുക്കളയിൽ ഏറ്റവും ഉപകാരമുള്ളവയാണ്. പാചകം എളുപ്പമാക്കുമെങ്കിലും അവയുടെ ശബ്ദം പക്ഷേ സ്വൈര്യം കെടുത്തും. പാചകം ചെയ്യുന്നവർക്ക് മാത്രമല്ല കുടുംബാംഗങ്ങൾക്കും അയൽപക്കക്കാർക്കും വരെ ഈ ശബ്ദം ശല്യമാണ്. എന്നാൽ മിക്സിയുടെ അമിതമായ ശബ്ദം നിയന്ത്രിക്കാൻ ചില കുറുക്കുവഴികളുണ്ട്. • മിക്സി വച്ചിരിക്കുന്ന സ്ഥാനം മാറ്റുന്നത് ശബ്ദം കുറയ്ക്കാൻ സഹായിക്കും. ഉദാഹരണത്തിന് മിക്സി ചുവരിനോട് ചേർന്നാണ് ഇരിക്കുന്നതെങ്കിൽ ശബ്ദം കൂടുതലായി പ്രതിധ്വനിക്കും. മിക്സിയുടെ യഥാർഥ ശബ്ദത്തേക്കാൾ അധികമായി തോന്നിക്കുകയും ചെയ്യും.  ഇടുങ്ങിയ സ്ഥലങ്ങളിൽ വച്ച് പ്രവർത്തിപ്പിക്കാതെ അൽപം കൂടി തുറസായ ഇടം കണ്ടെത്തുക. • മിക്സിയുടെ കാലപ്പഴക്കം മറ്റൊരു കാരണമാവാം. ഇത്തരം മിക്സികൾ യഥാസമയത്ത് സർവീസ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. * മിക്സർ ഗ്രൈൻഡർ  പ്രവർത്തിപ്പിക്കുന്ന സമയത്ത് ഒരു റബർ മാറ്റിൽ വയ്ക്കുന്നതാണ് ശബ്ദം കുറയ്ക്കാനുള്ള ഒരു മാർഗം. റബർ മാറ്റുകളുടെ മൃദുലമായ പ്രതലം മിക്സിയുടെ വൈബ്രേഷൻ ആഗിരണം ചെയ്ത് ശബ്ദം കുറയ്ക്കാൻ സഹായിക്കും. ഉപകരണം പ്രവർത്തിക്കുന്ന സമയത്ത് തെന്നി നീങ്ങാതെ യഥാസ്ഥാനത്ത് ഉറച്ചു നിൽക്കാനും ഇത് ഗുണകരമാണ്.* ബ്ലേഡുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് മറ്റൊരു മാർഗം. അവശിഷ്ടങ്ങൾ ബ്ലേഡിൽ അടിഞ്ഞു കൂടുന്നത് മൂലം അവ ശരിയായ രീതിയിൽ സ്വതന്ത്രമായി കറങ്ങാതെ വരും. ഇതും ശബ്ദം അധികരിക്കുന്നതിനുള്ള കാരണമാണ്. ബ്ലേഡുകൾ വൃത്തിയാക്കി വച്ചാൽ ഉരയൽ (Friction) കുറയുകയും അധിക ശബ്ദമില്ലാതെ മിക്സി പ്രവർത്തിക്കുകയും ചെയ്യും.* ജാർ ഓവർലോഡ് ആകാതെ നോക്കുക എന്നതും  പ്രധാനമാണ്. നിശ്ചിത പരിധിയിൽ അധികം സാധനങ്ങൾ ജാറിനുള്ളിൽ നിറച്ച് പ്രവർത്തിപ്പിച്ചാൽ അത് മോട്ടറിൽ അധികസമ്മർദം ഉണ്ടാകും.  ഇത് ശബ്ദം വർധിക്കാൻ മാത്രമല്ല ഉപകരണം കേടാകാനും കാരണമാകും.


Source link

CINEMA

CINEMA

Back to top button