ഭവന, വാഹന വായ്പയെടുത്തവർക്ക് സന്തോഷവാർത്ത; ഇനി പലിശ കുറച്ച് അടച്ചാൽ മതി, തീരുമാനവുമായി ആർബിഐ

ന്യൂഡൽഹി: അടിസ്ഥാന പലിശനിരക്കിൽ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 5.5 ശതമാനത്തിൽ നിന്ന് 5.25 ശതമാനമായി മാറി. ഇതിനാൽ അടുത്ത രണ്ട് മാസത്തേക്ക് ഭവന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയും.
വായ്പകളുടെ പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവ് കാലയളവോ കുറഞ്ഞേക്കാം. പുതിയ സ്ഥിര നിക്ഷേപങ്ങളുടെ പലിശയും ഇതനിസരിച്ച് കുറഞ്ഞേക്കാം. പുതിയ നിക്ഷേപങ്ങൾക്ക് അല്ലെങ്കിൽ നിലവിലുള്ളതിന്റെ കാലാവധി കഴിയുമ്പോൾ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതിയ പലിശനിരക്ക് ബാധകമാവുന്നത്.
ഫെബ്രുവരി നാല് മുതൽ ആറ് വരെയുള്ള തീയതികളിലാണ് റിസർവാ ബാങ്കിന്റെ അടുത്ത മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി). 2025ൽ ഫെബ്രുവരി, ഏപ്രിൽ ജൂൺ മാസങ്ങളിൽ നടന്ന എംപിസി യോഗങ്ങളിൽ ആകെ ഒരു ശതമാനം പലിശയാണ് കുറച്ചത്. ഏകകണ്ഠമായിട്ടാണ് പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം ആറംഗ എംപിസിയെടുത്തത്.
Source link

